Thursday, 26 January 2012

ഗുരുവായൂരില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു


ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ 63 ആം റിപ്പബ്ലിക് ദിനം വിപുലമായ രീതിയില്‍ ആഘോ
ഷിച്ചു. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന വര്‍ണ്ണശബളമായ മാര്‍ച്ച് പാസ്റ്റും ബാന്റ് വാദ്യവും നഗരസഭാ ഗ്രൌണ്ടിന് പുത്തന്‍ ഉണര്‍വ്വേകി. സ്കൌട്ട്,എന്‍.സി.സി തുടങ്ങിയ വിഭാഗങ്ങളും പരേഡ് ഗംഭീരമാക്കി.


പ്രമുഖ സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂരിനെ ആദരിയ്ക്കുന്ന ചടങ്ങ് മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ വച്ച് നടന്നു.