Wednesday, 4 April 2012

ചൊവ്വല്ലൂര്‍ ക്ഷേത്രത്തിന് അഗ്നിബാധ


ചൊവ്വാഴ്ച രാത്രി 10.45 മണിയോടുകൂടിയാണ് തിടപ്പള്ളിയുടെ തെക്കു കിഴക്കേമൂലയാണ് അഗ്നിയ്ക്കിരയായത്.രാത്രി 8.30 മണിയോടെ ക്ഷേത്രം അടച്ചുപോയ ജീവനക്കാര്‍ പിന്നീട് 10.45
മണിയ്ക്ക് ക്ഷേത്ര അഗ്നിബാധയെക്കുറിച്ച് കേട്ടാണ് ഓടിവരുന്നത്.കുന്നംകുളത്തുനിന്നും ഗുരുവായൂര്‍ നിന്നും അഗ്നിശമനയൂണിറ്റുകള്‍ എത്തി ഏകദേശം 1 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചു.തേക്കിന്റെയും മറ്റും തടിയില്‍ തീര്‍ത്ത മേല്‍ക്കൂര വളരെ പെട്ടെന്നുതന്നെ കത്തുന്നുണ്ടായിരുന്നു.
   

പ്രമുഖ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും പോലീസും സംഭവം വിലയിരുത്തുകയും മേല്‍നടപടികള്‍ സ്വീകരിയ്ക്കുകയും ചെയ്തു.തിടപ്പള്ളിയില്‍ അബദ്ധത്തില്‍ വീണുപോയ കനലില്‍നിന്നോ മറ്റോ ആകാം തീ പടര്‍ന്നതെന്നാണ്  പ്രാഥമിക നിഗമനം.അട്ടിമറി സാദ്ധ്യതകള്‍ കുറവാണെന്ന്
ഫോറന്‍സിക് വിഭാഗവും വിലയിരുത്തി.
ഗുരുവായൂര്‍ ക്ഷേത്രത്തേക്കാള്‍ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ചൊവ്വല്ലൂര്‍ ക്ഷേത്രം അഗ്നിബാധയ്ക്കിരയായത്, ശുഭ ലക്ഷണമെന്ന് ചിലരും അശുഭമെന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടു.

ക്ഷേത്രം തന്ത്രിയും ഊരാളനും ബുധനാഴ്ച ക്ഷേത്രത്തിലെത്തി പുണ്യാഹവും ശുദ്ധികലശവും നടത്തി.കാണിപ്പയ്യൂര്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പുനരുദ്ധാരണ ചടങ്ങുകള്‍ ആരംഭിച്ചു.