Sunday, 3 March 2013

ഗുരുവായൂര്‍ ഉത്സവം അഞ്ചാംദിവസം(27.02.2013)




ജ്യോതിദാസ് കൂടത്തിങ്കലിന്റെ അഷ്ടപദി വാദനത്തോടെ ആരംഭിച്ച പരിപാടികള്‍ മേല്‍പ്പത്തൂരില്‍ അരങ്ങുവാഴുമ്പോള്‍, അകത്ത് വാദ്യവിശാരദരുടെ സംഘം, പ്രശാന്ത് മട്ടന്നൂര്‍,
കലാമണ്ഡലം ഹരീഷ്,കലാമണ്ഡലം ബലരാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ അതിഗംഭീര തായമ്പക കൊട്ടിക്കയറി.

6.30 മണിയോടെ സംഗീതാസ്വാദകരെ ആനന്ദിപ്പിച്ചുകൊണ്ട്  ചെന്നൈ ഒ.എസ്. ത്യാഗരാജന്റെ നേതൃത്വത്തില്‍ സംഗീതക്ക ച്ചേരി നടന്നു.ശ്രീ.ഒ.എസ്.ത്യാഗരാജന്റെ വായ്‌പാട്ടി നൊപ്പം ടി.എച്ച്.സുബ്രഹ്മണ്യം-വയലിന്‍, കലൈമാമണി ഗുരുവായൂര്‍-മൃദംഗം, തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍-ഘടം എന്നിവരും അതാത് വാദ്യങ്ങളുമായി മികവുകാട്ടി.

വൈകീട്ട് 8 മണിയോടുകൂടി ശ്രീ.എസ്.പി.ബിജുവിന്റെ നേതൃ ത്വത്തില്‍ മല്ലാരി മ്യൂസിക്കല്‍ ഷോ നടന്നു. ശേഷം ഗുരുവായൂര്‍ ദേവസ്വം കലാനിലയത്തിന്റെ വകയായി കൃഷ്ണനാട്ടത്തിന്റെ തെരഞ്ഞെടുത്ത ദൃശ്യങ്ങള്‍ അവതരിപ്പിയ്ക്കപ്പെട്ടു.