തിരുമാന്ധാംകുന്നിലമ്മയുടെ സന്നിധിയില്‍ മഹാമംഗല്യപൂജ നടന്നു.തുലാമാസത്തിലെ മുപ്പട്ടുവെള്ളിയാഴ്ച നടക്കുന്ന പൂജയ്ക്ക് ഏറെ പ്രാധാന്യം ഉള്ളതായി കണക്കാക്കപ്പെടുന്നു.
പന്തീരടിപൂജയ്ക്കുശേഷം ശ്രീമൂലസ്ഥാനത്ത് മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചു.വിഘ്നങ്ങളൊഴിയാന്‍
ഉണ്ണിഗണപതിയ്ക്ക് മൃഷ്ടാന്നഭോജനം നല്‍കി സംപ്രീതനാക്കി നട തുറന്നതോടെ ഭക്തജനങ്ങള്‍ കൂപ്പുകൈകളോടെ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉരുവിട്ടു.
429 പേരുടെ പൂജകളാണ് നടന്നത്.ഇവര്‍ക്കെല്ലാം മേല്‍ശാന്തി നേരിട്ട് പ്രസാദം നല്‍കി.പ്രസാദത്തോടൊപ്പമുള്ള കറുകപ്പുല്ല് ദിവസവും കുളിച്ച് മുടിയില്‍ ചൂടണമെന്നാണ് വിശ്വാസം.രണ്ടായിരത്തിലേറെപ്പേര്‍ പ്രസാദ ഊട്ടില്‍ പങ്കെടുത്തു.
No comments:
Post a Comment