Friday, 10 February 2012

വാദ്യ വിദ്യാലയ വാര്‍ഷികാഘോഷം

ക്ഷേത്ര വാദ്യവിദ്യാലയത്തിന്റെ 35ആം വാര്‍ഷികം ആഘോഷിച്ചു. വാദ്യവിദ്യാലയത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 25 വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നുനടന്നു. ‘ക്ഷേത്രവാദ്യകലകളുടെ പരിരക്ഷ’ എന്ന വിഷയത്തില്‍ സെമിനാറും ഉണ്ടായി.കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ.പി.വി.കൃഷ്ണന്‍ നായര്‍ ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
                     എഴുത്തുകാരിയും ഫോട്ടോഗ്രാഫറുമായ ശ്രീമതി. പെപിതാ സേത്തിനെ ആദരിയ്ക്കു
ന്ന ചടങ്ങും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.കവി കൈതപ്രം ദാമോദരന്‍ നമ്പൂതിരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.സോപാന സംഗീതകാരന്‍ ജനാര്‍ദ്ദനന്‍ നെടുങ്ങാടി അഷ്ടപദി ആലപിച്ചു.

No comments:

Post a Comment