Showing posts with label M.G.Sreekumar. Show all posts
Showing posts with label M.G.Sreekumar. Show all posts

Sunday, 11 March 2012

2012 ഉത്സവം 7ആം ദിവസം

                        
ഇന്നലെ (6ആം വിളക്ക്) മുതല്‍ ഭഗവാന്‍ സ്വര്‍ണ്ണക്കോലത്തിലാണ് എഴുന്നള്ളുന്നത്. ഇനി
പള്ളിവേട്ടയും ആറാട്ടും ദിവസങ്ങളിലും ഭഗവാന്‍ സ്വര്‍ണ്ണക്കോലത്തിലാണ് എഴുന്നള്ളുക.

രാവിലെ ശ്രീ.എം.പി.വിനോദാണ് ഇന്ന് അഷ്ടപദി ആലപിച്ചത്.തുടര്‍ന്ന് “ഹരിനാമകീര്‍ത്ത
നത്തിലെ ഭക്തി” എന്ന വിഷയത്തെ അധികരിച്ച് ശ്രീ.ചൂണ്ടല്‍ അരവിന്ദന്‍ പ്രഭാഷണം നടത്തി.
യോഗവിദ്യയുടെ വിവിധ തലങ്ങളെക്കുറിച്ച് നമ്മെ ബോധവല്‍ക്കരിയ്ക്കുന്ന യോഗാമൃതം എന്ന
പരിപാടി ശ്രീമതി.സ്വാതി.കെ.മോഹനും സീതാലക്ഷ്മിയും ചേര്‍ന്ന് അവതരിപ്പിച്ചു.

പിന്നീട് ഉച്ചവരെ ആലുവ തെക്കേവാഴക്കുളം കാവ്യകലാകേന്ദ്രം അവതരിപ്പിച്ച ‘ഭക്സ്ത്ശ്ലോകകാവ്യമഞ്ജരി’യായിരുന്നു.
ഉച്ചയ്ക്ക് ഗുരുവായൂര്‍ ദേവസ്വം സ്റ്റാഫ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ
കലാപരിപാടികള്‍ അരങ്ങേറി. 

    
വൈകുന്നേരം 4 മണി മുതല്‍ കടയനല്ലൂര്‍ രാജഗോപാലും സംഘവും അവതരിപ്പിച്ച സാമ്പ്രദായിക ഭജന നടന്നു.
             
രാത്രി 8.45 മണിയോടെ സിനിമ പിന്നണി ഗായകന്‍ എം.ജി.ശ്രീകുമാറിന്റെ ഭക്തിഗാന സുധ നടന്നു.