Saturday, 28 May 2011

ക്ഷേത്രത്തിലെ ജീവനക്കാരുടെ പെരുമാറ്റം.


ക്ഷേത്രജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് വളരെക്കാലമായി ഭക്തരുടെ ഇടയില്‍ പരാതികള്‍ നിലനില്‍ക്കുന്നു.
അവരില്‍ പലരും ഭക്തരോട്‌ പെരുമാറുന്നത്‌ വളരെ പരുഷമായാണെന്ന് പറയാതെ വയ്യ. എത്രയോ ദൂരദിക്കുകളില്‍ നിന്ന് ഭഗവാനെ ഒരു നോക്കുകാണാന്‍ എത്തുന്നവരെ എന്തു ന്യായത്തിന്റെ പേരിലായാലും പിടിച്ചു തള്ളുകയും തൊഴാന്‍ സമ്മതിയ്ക്കാതെ തടസ്സപ്പെടുത്തുകയും ചെയ്യുന്നത്‌ ഭഗവാന്‍ കാണും എന്നു മാത്രമേ പറയാനുള്ളൂ.ചില ക്ഷേത്രം കാവല്‍ക്കാരുടെ അഭിപ്രായത്തില്‍ രണ്ടുനേരം ക്ഷേത്ര ദര്‍ശനം നടത്തുന്നത്‌ തന്നെ അനാവശ്യമാണ്!!.
യാതൊരു ഭക്തിയും ക്ഷേത്രവിശ്വാസവും ഇല്ലാത്ത ആളുകളെ രാഷ്ട്രീയ സ്വാധീനത്തിന്റെ പേരില്‍ കാവല്‍ക്കാരനായും,ക്ലര്‍ക്കായും മറ്റും നിയമിയ്ക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക്‌ ക്ഷേത്രത്തിന്റെ ഉന്നമനമെന്ന ലക്ഷ്യമില്ല.അവിടെ ബലികഴിയ്ക്കപ്പെടുന്നത്‌ പലഭാഗങ്ങ ളില്‍നിന്നെത്തുന്ന ഭക്തരുടെ അവകാശങ്ങളാണ്‌.സ്വന്തം സങ്കടങ്ങളെ അടക്കിപ്പിടിച്ച്‌, ഭഗവാനു മുന്നില്‍ അതെല്ലാം സമര്‍പ്പിച്ച്‌ ശുദ്ധമായ മനസ്സോടുകൂടി തിരിച്ചുപോകാമെന്ന പ്രതീക്ഷയോടെ വരുന്ന ഭക്തന്‌ ഇരട്ടി വേദനയോടെയേ തിരിച്ചുപോകാനാകൂ. കാവല്‍ക്കാരുടെ ധാരണ അവരുടെ ഔദാര്യം കൊണ്ടാണ്‌ ബാക്കിയുള്ളവര്‍ തൊഴുതുപോകുന്നത്‌ എന്നാണ്‌.ഭക്തരെ വഴക്കു പറയാനും പിടിച്ചു തള്ളാനും, ഭഗവല്‍ചിന്തയോടെയിരിയ്ക്കുന്ന ഒരു ജീവനക്കാരന്‌ കഴിയുമോ എന്ന്സംശയമാണ്‌.ഒരുകാര്യം പ്രത്യേകം ഓര്‍മ്മിയ്ക്കുന്നത്‌ ക്ഷേത്രം ജീവനക്കാര്‍ക്ക്‌ നന്ന്. നിങ്ങള്‍ക്ക്‌ ഈ പുണ്യ ഭൂമിയില്‍ കാലുകുത്താനായതുതന്നെ, ഭഗവാന്റെ കൃപയും പൂര്‍വ്വജന്മ സുകൃതവും ഉള്ളതുകൊണ്ടാണ്‌.അല്ലെങ്കില്‍ ഒരിയ്ക്കലും നിങ്ങള്‍ ഇവിടെ എത്തിച്ചേരില്ലായിരുന്നു. ഒരുകാലത്ത്‌ ഭക്തരെ ഈ രീതിയില്‍ വേദനിപ്പിച്ച പലരും ഇന്ന് നരകിച്ചാണ് അവരുടെ വിശ്രമജീവിതം കഴിയ്ക്കുന്നത് എന്നത് ഒട്ടും സുഖകരമായ ഒന്നല്ല
എന്ന്‌ ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു.
സ്ത്രീകളെക്കൂടി കാവല്‍ജോലിയിലേയ്ക്ക് എടുത്താല്‍ സ്ത്രീകളുടെ ഭാഗം ചിന്തിയ്ക്കുന്നതിനാല്‍ പിന്നെ കുഴപ്പമില്ല എന്നാണ് കരുതിയത്;എന്നാല്‍ അതുകൊണ്ടും വലിയ പുരോഗതിയില്ലെന്നാണ് ഭക്തമതം.
എന്നാല്‍ എല്ലാ കാവല്‍ക്കാരും മോശം പെരുമാറ്റമുള്ളവരാണെന്ന് കരുതരുത്.വളരെ നന്നായി ഭക്തരോട്‌ ഇടപഴകുന്നവരുമുണ്ട്.
എന്തായിരുന്നാലും, വരുന്ന ഓരോ ഭക്തനേയും ദൈവാംശമുള്ളവനായിക്കണ്ട് അവന് ഭഗവല്‍ ദര്‍ശനത്തിനുള്ള സൌകര്യം നിസ്വാര്‍ത്ഥമായി ചെയ്തുകൊടുക്കുമ്പോഴേ ഓരോ ക്ഷേത്രം ജീവനക്കാരനും പൂര്‍ണ്ണനാകുന്നുള്ളൂ.
ഭഗവാന്റെ ചൈതന്യം ഏവരിലും പ്രസരിയ്ക്കട്ടെ.
കൃഷ്ണാ ഗുരുവായൂരപ്പാ!!

Friday, 27 May 2011

CHESS - INTELLIGENT MINDS - CHILDREN - FUTURE

The game which originated in India thousands of years ago is making a come back in its birthplace with a BANG! With a World Champion to fight its cause, it is taking giant steps towards re-conquering the ever innovative minds of Indians or rather the minds of its inventors! More & more people are getting involved in the game.....Thousands of kids are being sent to the Chess Training Centres, all over India! It is the Re-emergence of Chess in India, after a very long time!

The game which nourishes one's brain & mind has always been there in the Life of Indians all these millennia! The game was taught in the Oldest of the Universities of the World, Nalanda & Taxila, in the golden days of Bharat - as India was called in those days! It was a part of the curriculum in India, thousands of years ago, as people even in those days too, as is the case with the present day generation, knew the great things the Great Game instilled in one's life!
 

Full Article HERE 

Monday, 23 May 2011

കൃഷ്ണാ ഗുരുവായൂരപ്പാ

ഇന്ന്‌ ഭാരതത്തിലെത്തന്നെ അറിയപ്പെടുന്ന കൃഷ്ണക്ഷേത്രങ്ങളിലൊന്നാണ്‌ ഗുരുപവനപുരിയെന്ന ഗുരുവായൂര്. ഗുരുവും വായുവും ചേര്‍ന്ന്‌ പ്രതിഷ്ഠ നടത്തിയ ഇവിടത്തെ വിഗ്രഹം പാതാളാഞ്ജനശിലയിലുള്ളതാണ്‌.ഭഗവാന് മഹാവിഷ്ണുവിനാല് പൂജിയ്ക്കപ്പെട്ട വിഗ്രഹമാണ് ഇതെന്നതാണ് ഇതിന്റെ പ്രത്യേകത. ഏകദേശം 5000 വര്ഷത്തോളം പഴക്കമുള്ളതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്.ചൈതന്യത്തിന്‌ ഒരുകോട്ടവും തട്ടാതെ അനുനിമിഷം ഭക്തരില്‍ അനുഗ്രഹം ചൊരിഞ്ഞുകൊണ്ടിരിയ്ക്കുന്ന ഭഗവാന്‍ നമുക്കെല്ലാം സന്തോഷവും സമ്പല്‍സമൃദ്ധിയും പ്രദാനം ചെയ്യട്ടെ.


ഭഗവാന്‍ ഗുരുവായൂരപ്പന്റെ ലീലകള്‍ മനസ്സിലാക്കാന്‍ തന്നെ ആര്‍ക്കും സാദ്ധ്യമല്ല,എന്നിട്ടല്ലേ വര്‍ണ്ണിയ്ക്കുന്നത്‌? എന്നാലും തന്റെ ഭക്തരെ ഏത്‌ പരിതസ്ഥിതിയിലും കൃഷ്ണന്‍ കൈവിടില്ല എന്നതിന്‌ പലരും അനുഭവസ്ഥരാണ്‌.
ക്ഷേത്രകാര്യങ്ങളില്‍ തീരുമാനങ്ങള്‍ അന്തിമമായി എടുക്കുന്നത്‌ തന്ത്രിയാണ്‌. ദേവന്റെ പിതാവിന്റെ സ്ഥാനമാണ്‌ തന്ത്രിയ്ക്കുള്ളത്‌.


രാവിലെ 3 മണിയ്ക്ക്‌ തുറക്കുന്ന നട, രാത്രി 10 മണിയോടുകൂടെയാണ്‌ അടയ്ക്കുന്നത്‌. അന്നന്നത്തെ വരവുചെലവു കണക്കുകള്‍ ഓലയിലെഴുതി എല്ലാ ദിവസവും ഭഗവാന്‌ വായിച്ചുകേള്‍പ്പിയ്ക്കുന്ന ചടങ്ങ്‌ മറ്റെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അത്രയ്ക്ക്‌ ഭഗവാന്‍ ഇവിടെ ഭക്തരുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന് സാരം.


രാവിലെ നിര്‍മ്മാല്യം മുതല്‍ രാത്രി തൃപ്പുക വരെ എല്ലാ പൂജകളും മുടങ്ങാതെ തൊഴുത്‌ 41 ദിവസം ഭജിയ്ക്കുന്ന ഒരു വ്യക്തിയ്ക്ക്‌ സര്‍വ്വാഭീഷ്ടവും സാധ്യമാകുമെന്നത്‌ തര്‍ക്കമറ്റ വസ്തുതയാണ്‌.