Monday, 23 May 2011

കൃഷ്ണാ ഗുരുവായൂരപ്പാ

ഇന്ന്‌ ഭാരതത്തിലെത്തന്നെ അറിയപ്പെടുന്ന കൃഷ്ണക്ഷേത്രങ്ങളിലൊന്നാണ്‌ ഗുരുപവനപുരിയെന്ന ഗുരുവായൂര്. ഗുരുവും വായുവും ചേര്‍ന്ന്‌ പ്രതിഷ്ഠ നടത്തിയ ഇവിടത്തെ വിഗ്രഹം പാതാളാഞ്ജനശിലയിലുള്ളതാണ്‌.ഭഗവാന് മഹാവിഷ്ണുവിനാല് പൂജിയ്ക്കപ്പെട്ട വിഗ്രഹമാണ് ഇതെന്നതാണ് ഇതിന്റെ പ്രത്യേകത. ഏകദേശം 5000 വര്ഷത്തോളം പഴക്കമുള്ളതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്.ചൈതന്യത്തിന്‌ ഒരുകോട്ടവും തട്ടാതെ അനുനിമിഷം ഭക്തരില്‍ അനുഗ്രഹം ചൊരിഞ്ഞുകൊണ്ടിരിയ്ക്കുന്ന ഭഗവാന്‍ നമുക്കെല്ലാം സന്തോഷവും സമ്പല്‍സമൃദ്ധിയും പ്രദാനം ചെയ്യട്ടെ.


ഭഗവാന്‍ ഗുരുവായൂരപ്പന്റെ ലീലകള്‍ മനസ്സിലാക്കാന്‍ തന്നെ ആര്‍ക്കും സാദ്ധ്യമല്ല,എന്നിട്ടല്ലേ വര്‍ണ്ണിയ്ക്കുന്നത്‌? എന്നാലും തന്റെ ഭക്തരെ ഏത്‌ പരിതസ്ഥിതിയിലും കൃഷ്ണന്‍ കൈവിടില്ല എന്നതിന്‌ പലരും അനുഭവസ്ഥരാണ്‌.
ക്ഷേത്രകാര്യങ്ങളില്‍ തീരുമാനങ്ങള്‍ അന്തിമമായി എടുക്കുന്നത്‌ തന്ത്രിയാണ്‌. ദേവന്റെ പിതാവിന്റെ സ്ഥാനമാണ്‌ തന്ത്രിയ്ക്കുള്ളത്‌.


രാവിലെ 3 മണിയ്ക്ക്‌ തുറക്കുന്ന നട, രാത്രി 10 മണിയോടുകൂടെയാണ്‌ അടയ്ക്കുന്നത്‌. അന്നന്നത്തെ വരവുചെലവു കണക്കുകള്‍ ഓലയിലെഴുതി എല്ലാ ദിവസവും ഭഗവാന്‌ വായിച്ചുകേള്‍പ്പിയ്ക്കുന്ന ചടങ്ങ്‌ മറ്റെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അത്രയ്ക്ക്‌ ഭഗവാന്‍ ഇവിടെ ഭക്തരുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന് സാരം.


രാവിലെ നിര്‍മ്മാല്യം മുതല്‍ രാത്രി തൃപ്പുക വരെ എല്ലാ പൂജകളും മുടങ്ങാതെ തൊഴുത്‌ 41 ദിവസം ഭജിയ്ക്കുന്ന ഒരു വ്യക്തിയ്ക്ക്‌ സര്‍വ്വാഭീഷ്ടവും സാധ്യമാകുമെന്നത്‌ തര്‍ക്കമറ്റ വസ്തുതയാണ്‌.

No comments:

Post a Comment