Sunday, 15 September 2013

Sunday, 3 March 2013

ഗുരുവായൂര്‍ ഉത്സവം അഞ്ചാംദിവസം(27.02.2013)




ജ്യോതിദാസ് കൂടത്തിങ്കലിന്റെ അഷ്ടപദി വാദനത്തോടെ ആരംഭിച്ച പരിപാടികള്‍ മേല്‍പ്പത്തൂരില്‍ അരങ്ങുവാഴുമ്പോള്‍, അകത്ത് വാദ്യവിശാരദരുടെ സംഘം, പ്രശാന്ത് മട്ടന്നൂര്‍,
കലാമണ്ഡലം ഹരീഷ്,കലാമണ്ഡലം ബലരാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ അതിഗംഭീര തായമ്പക കൊട്ടിക്കയറി.

6.30 മണിയോടെ സംഗീതാസ്വാദകരെ ആനന്ദിപ്പിച്ചുകൊണ്ട്  ചെന്നൈ ഒ.എസ്. ത്യാഗരാജന്റെ നേതൃത്വത്തില്‍ സംഗീതക്ക ച്ചേരി നടന്നു.ശ്രീ.ഒ.എസ്.ത്യാഗരാജന്റെ വായ്‌പാട്ടി നൊപ്പം ടി.എച്ച്.സുബ്രഹ്മണ്യം-വയലിന്‍, കലൈമാമണി ഗുരുവായൂര്‍-മൃദംഗം, തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍-ഘടം എന്നിവരും അതാത് വാദ്യങ്ങളുമായി മികവുകാട്ടി.

വൈകീട്ട് 8 മണിയോടുകൂടി ശ്രീ.എസ്.പി.ബിജുവിന്റെ നേതൃ ത്വത്തില്‍ മല്ലാരി മ്യൂസിക്കല്‍ ഷോ നടന്നു. ശേഷം ഗുരുവായൂര്‍ ദേവസ്വം കലാനിലയത്തിന്റെ വകയായി കൃഷ്ണനാട്ടത്തിന്റെ തെരഞ്ഞെടുത്ത ദൃശ്യങ്ങള്‍ അവതരിപ്പിയ്ക്കപ്പെട്ടു.

Tuesday, 26 February 2013

ഗുരുവായൂര്‍ ഉത്സവം നാലാംദിവസം(26.02.2013)




ഇന്നത്തെ പ്രധാന ആകര്‍ഷണം സമന്വയ എന്ന സംഗീത പരിപാടിയായിരുന്നു. പ്രകാശ് ഉള്ളിയേരിയുടെയും വിവേകാ നന്ദന്റെയും സംഗീത വിസ്മയ പ്രകടനം ആസ്വാദകരെ ആനന്ദ സാഗരത്തിലാറാടിച്ചു.

അതുകൂടാതെ ഹിന്ദുസ്ഥാനി ജുഗല്‍ബന്ദിയും സദസ്സിനെ
ഇളക്കിമറിച്ചു.

ഗുരുവായൂര്‍ സര്‍ക്കാര്‍ യു.പി.സ്കൂളിലെ കുഞ്ഞുങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു

Monday, 25 February 2013

ഗുരുവായൂര്‍ ഉത്സവം മൂന്നാംദിവസം(25.02.2013)


മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ പതിവുപോലെ അഷ്ടപതിയോടെ പരിപാടികള്‍ ആരംഭിച്ചു. അകത്ത്, കടന്ന പ്പിള്ളി ശങ്കരന്‍‌കുട്ടി മാരാരുടെ നേതൃത്വത്തില്‍ തായമ്പക നടന്നു.
ഭഗവത്‌നാമത്തിന്റെ ജപത്താല്‍ ഉണ്ടാകുന്ന മാഹാത്മ്യത്തെക്കു റിച്ച് സ്വാമി സന്മയാനന്ദസരസ്വതി പ്രഭാഷണം നടത്തി.
വൈകുന്നേരം 6 മുതല്‍ കലൈമാമണി കുമാരിയുടെ വയലിന്‍ കച്ചേരിയും, മുറ്റികൊണ്ടന്‍ രമേശ്, മുത്തുകുമരന്‍,കെ.വി.പ്രസാദ്, അമൃത് എന്നിവരുടെ നേതൃത്വത്തില്‍ വയലിന്‍, വീണ, മൃദംഗം, ഗഞ്ചിറ, ഓടക്കുഴല്‍ എന്നിവയുടെ വാദനവുമുണ്ടായിരുന്നു. 

തുടര്‍ന്ന് അമ്മന്നൂര്‍ രജനീഷ് ചാക്യാരും സംഘവും അവതരിപ്പിച്ച ‘ഗജേന്ദ്രമോക്ഷം’കൂടിയാട്ടവും നടന്നു.

ക്ഷേത്രത്തില്‍ ചോരഭയം ഉണ്ടായത് ഭക്തരില്‍ ആശങ്ക പരത്തി. ക്ഷേത്രത്തില്‍ ഇതിനാല്‍തന്നെ രണ്ടുദിവസത്തെ പൂജകള്‍ ആവ  ര്‍ത്തിയ്ക്കേണിവരുമെന്നാണ് ആചാര്യമതം.

Sunday, 24 February 2013

ഗുരുവായൂരപ്പന്റെ തിരുവുത്സവം കൊടികയറി.


                             ഗുരുവായൂരിനെ ജനസമുദ്രമാക്കിക്കൊണ്ട് 10 നാള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമായി. കൊടിയേറ്റ ചടങ്ങുകള്‍ ശനിയാഴ്ച രാത്രി 9.05 ന് ചേന്നാസ് ഹരി നമ്പൂതിരിപ്പാടും  ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാടും
ചേര്‍ന്ന് നിര്‍വ്വഹിച്ചു. പ്രമുഖ ചലച്ചിത്ര നടന്‍ നെടുമുടി

വേണു, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഉത്സവപരിപാടികളുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.
                                       പത്തുദിവസം ഇനി ദേശപ്പകര്‍ച്ചയാണ്. 
മനുഷ്യരും പക്ഷിമൃഗാദികളും ഭക്ഷണത്തിനുവേണ്ടി ബുദ്ധിമുട്ടാ‍തെ 
ഈ കാലഘട്ടം കഴിഞ്ഞുപോകും.ഗുരുവായൂര്‍ ദേശത്തുള്ളവരും 
                              ഇവിടെനിന്ന് വിവാഹം കഴിച്ച് മറ്റു ദി ക്കുകളിലേക്ക് പോയിട്ടുള്ളവരും ഈ ദിവസങ്ങളില്‍ ഭഗ വത്പ്രസാദത്തിനായിഇവിടെയെത്തും. രാവിലെയും രാത്രിയിലും നടക്കുന്ന ശ്രീഭൂത ബലിയ്ക്ക് ഭക്തരെ കടാക്ഷിക്കാന്‍  ഭഗവാന്‍ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളും. 

Wednesday, 23 January 2013

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വഴിപാടു സാധനങ്ങള്‍ നിലവാരമില്ലാത്തവ..


കലികാല വൈഭവംഎന്നല്ലാതെ എന്താണ് പറയേണ്ടത്? അവിശ്വാസിക്കൂട്ടങ്ങള്‍ ഭഗവാനെപ്പോലും പൊക്കിക്കൊണ്ടു പോകുമോ എന്ന് ന്യായമായും സംശയിക്കണം.ക്ഷേത്രത്തില്‍ വിതരണം ചെയ്യുന്ന നിവേദ്യ സാധനങ്ങള്‍ ഗുണനില വാര മില്ലാത്തതായിട്ട് കാലങ്ങളായി. പരാതികളെല്ലാം ബധിര കര്‍ണ്ണ ങ്ങളിലാണ് എത്തിച്ചേരുന്നത്.
                കഴിഞ്ഞദിവസം വഴിപാടുകഴിച്ച അപ്പത്തിന്റെ സ്വഭാവം കണ്ടപ്പോള്‍ പുറത്തുകേള്‍ക്കുന്നതു തന്നെയാണ് അകത്തു നടക്കുന്നതെന്നു മനസ്സിലായി.അപ്പത്തിന്റെ വലുപ്പം നോക്കിയാല്‍ എല്ലാം സാധാരണപോലെ..പക്ഷേ ഉള്‍ഭാഗം വളരെക്കുറച്ചു മാത്രം...എങ്ങനെയാണ് ഈ രീതിയില്‍ അപ്പം ഉണ്ടാക്കാന്‍ കഴിയുന്നതെന്നറിയില്ല. അടയും മറ്റു നിവേദ്യ സാധ നങ്ങളുമെല്ലാം അങ്ങനെത്തന്നെ. ഇനി ഇതില്‍നിന്നെല്ലാം  ഒരു മോക്ഷം എന്നുണ്ടാകും? അതോ മോക്ഷം ഭഗവാനാണോ വേണ്ട ത്? കാത്തിരിയ്ക്കാം ... കലിയുഗവരദന്റെ നീതി നടപ്പാക്കലിനായി...