ഗുരുവായൂരിനെ ജനസമുദ്രമാക്കിക്കൊണ്ട് 10 നാള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമായി. കൊടിയേറ്റ ചടങ്ങുകള്‍ ശനിയാഴ്ച രാത്രി 9.05 ന് ചേന്നാസ് ഹരി നമ്പൂതിരിപ്പാടും ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാടും
ചേര്‍ന്ന് നിര്‍വ്വഹിച്ചു. പ്രമുഖ ചലച്ചിത്ര നടന്‍ നെടുമുടി
വേണു, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഉത്സവപരിപാടികളുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.
പത്തുദിവസം ഇനി ദേശപ്പകര്‍ച്ചയാണ്.
മനുഷ്യരും പക്ഷിമൃഗാദികളും ഭക്ഷണത്തിനുവേണ്ടി ബുദ്ധിമുട്ടാതെ
ഈ കാലഘട്ടം കഴിഞ്ഞുപോകും.ഗുരുവായൂര്‍ ദേശത്തുള്ളവരും
ഇവിടെനിന്ന് വിവാഹം കഴിച്ച് മറ്റു ദി ക്കുകളിലേക്ക് പോയിട്ടുള്ളവരും ഈ ദിവസങ്ങളില്‍ ഭഗ വത്പ്രസാദത്തിനായിഇവിടെയെത്തും. രാവിലെയും രാത്രിയിലും നടക്കുന്ന ശ്രീഭൂത ബലിയ്ക്ക് ഭക്തരെ കടാക്ഷിക്കാന്‍ ഭഗവാന്‍ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളും.
No comments:
Post a Comment