മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ പതിവുപോലെ അഷ്ടപതിയോടെ പരിപാടികള്‍ ആരംഭിച്ചു. അകത്ത്, കടന്ന പ്പിള്ളി ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ തായമ്പക നടന്നു.
ഭഗവത്‌നാമത്തിന്റെ ജപത്താല്‍ ഉണ്ടാകുന്ന മാഹാത്മ്യത്തെക്കു റിച്ച് സ്വാമി സന്മയാനന്ദസരസ്വതി പ്രഭാഷണം നടത്തി.
വൈകുന്നേരം 6 മുതല്‍ കലൈമാമണി കുമാരിയുടെ വയലിന്‍ കച്ചേരിയും, മുറ്റികൊണ്ടന്‍ രമേശ്, മുത്തുകുമരന്‍,കെ.വി.പ്രസാദ്, അമൃത് എന്നിവരുടെ നേതൃത്വത്തില്‍ വയലിന്‍, വീണ, മൃദംഗം, ഗഞ്ചിറ, ഓടക്കുഴല്‍ എന്നിവയുടെ വാദനവുമുണ്ടായിരുന്നു.
തുടര്‍ന്ന് അമ്മന്നൂര്‍ രജനീഷ് ചാക്യാരും സംഘവും അവതരിപ്പിച്ച ‘ഗജേന്ദ്രമോക്ഷം’കൂടിയാട്ടവും നടന്നു.
ക്ഷേത്രത്തില്‍ ചോരഭയം ഉണ്ടായത് ഭക്തരില്‍ ആശങ്ക പരത്തി. ക്ഷേത്രത്തില്‍ ഇതിനാല്‍തന്നെ രണ്ടുദിവസത്തെ പൂജകള്‍ ആവ ര്‍ത്തിയ്ക്കേണിവരുമെന്നാണ് ആചാര്യമതം.