ദേശീയതലത്തില്‍ പ്രശസ്തനായ പ്രമുഖ മലയാള സാഹിത്യകാരന്‍
ഉണ്ണികൃഷ്ണന്‍ പുതൂര്‍ ഓര്‍മ്മയായി.കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
ഉള്‍പ്പെടെ പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.ഗുരുവായൂര്‍ ദേവസ്വത്തില്‍ ജീവനക്കാരുടെ
സംഘടനയുണ്ടാക്കി വളരെക്കാളം അതില്‍ പ്രവര്‍ത്തിച്ചു.കഥകള്‍, നോവലുകള്‍
എന്നിവയാണ് കൃതികളില്‍ അധികവും.കവിതകള്‍ വളരെ കുറവാണ്.ഏറ്റവും അവസാനം
പ്രസിദ്ധീകൃതമായ കൃതി ഭക്തപ്രിയ മാസികയില്‍ വന്നഒരു കവിതയായിരുന്നു.
പരുക്കന്‍ ആശയങ്ങള്‍ ജീവിതഗന്ധിയായി അവതരിപ്പിച്ചുകൊണ്ട് വായനക്കാരുടെ
സമക്ഷം തനതായ ഒരു വായനാരീതിതന്നെ കൊണ്ടുവരാന്‍ പുതൂരിനായിട്ടുണ്ട്.ആനപ്പക,
ആട്ടുകട്ടില്‍, അമൃതമഥനം,ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
ഗുരുവായൂരിലെ ‘ജാനകിസദനം’ എന്ന വീട്ടില്‍ ഇനി ആ ഒറ്റയാനില്ല.അദ്ദേഹത്തിന്റെ ചാരുകസേരയും പുസ്തകക്കൂമ്പാരങ്ങളും തങ്ങളുടെ രക്ഷിതാവ് വിട്ടുപോയല്ലോയെന്ന വിഷമത്താല്‍ കാലം കഴിച്ചുകൂട്ടും.
No comments:
Post a Comment