Wednesday, 7 March 2012

2012 ഉത്സവം 3ആം ദിവസം

                                       
ഭഗവാന്റെ തിരുവുത്സവം മൂന്നാം ദിവസം ഗംഭീര പരിപാടികള്‍ അരങ്ങേറി.ശ്രീമാന്‍ ഗുരുവായൂര്‍ എം.പി.വിനോദിന്റെ മധുരോദാരമായ ശബ്ദത്തില്‍ അഷ്ടപദി ആലാപനത്താല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ പരിപാടികള്‍ ആരംഭിച്ചു.ശേഷം “ക്ഷേത്രസങ്കല്പം” എന്ന വിഷയത്തെ അധികരിച്ച് ശ്രീമാന്‍.എല്‍ .ഗിരീഷ് കുമാറിന്റെ ആദ്ധ്യാത്മികപ്രഭാഷണം നടന്നു. ഇതില്‍ ക്ഷേത്രമെന്നാല്‍
ദേവന്റെ ആ‍വാസകേന്ദ്രമാണെന്നും അത് സ്വന്തം ശരീരവുമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
    ആയിരക്കണക്കിന് ഭക്തരാണ് കഞ്ഞിയും മുതിരപ്പുഴുക്കും ഉച്ചയോടെ ഭക്ഷിച്ച് തൃപ്തരായത്.വൈകുന്നേരത്തിന് പ്രത്യേകമായി തയ്യാറാക്കിയ മോരുകറിയും ഓലനും കൂട്ടിയ ചോറും.എല്ലാം ബഹു കേമം തന്നെ.

                                        
    വൈകുന്നേരം 6 മുതല്‍ രാത്രി 8 വരെ പണ്ഡിറ്റ് രമേശ് നാരായണന്റെ നേതൃത്വത്തില്‍ ‘ജുഗല്‍ബന്ദി’ അരങ്ങേറി.മുംബൈ രവീന്ദ്രാചാരിയുടെ സിത്താറും അക്ഷരാര്‍ത്ഥത്തില്‍
അനുവാചകരെ പുളകമണിയിച്ചു. 

                                       
രാത്രി 9 മണിയോടുകൂടി ‘ഓച്ചിറ കേരള’ യുടെ 50ആമത് ബാലെ “ചോറ്റാനിക്കരയിലെ യക്ഷിയമ്മ” സ്റ്റേജില്‍ അവതരിപ്പിയ്ക്ക പ്പെട്ടു.വളരെ മികവുറ്റ അവതരണമായിരുന്നു ഈ ബാലെയുടേത്.

രാത്രി ശ്രീഭൂതബലിയ്ക്കു ശേഷം ഭഗവാന്‍ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളി.കാണിയ്ക്കയിട്ടുതൊഴാന്‍ അനേകര്‍ എത്തിയിരുന്നു.

ഇന്ന് ക്ഷേത്ര നടയില്‍ അരിപ്പൊടി,മഞ്ഞപ്പൊടി,പച്ചപ്പൊടി എന്നിവ ഉപയോഗിച്ചുള്ള ‘അഷ്ടനാഗക്കള’വും ദൃശ്യമായിരുന്നു.

No comments:

Post a Comment