Thursday, 8 March 2012

2012 ഉത്സവം 4ആം ദിവസം

          
പതിവുപോലെ അഷ്ടപദി കേട്ടുകൊണ്ടുകൊണ്ടുതന്നെയാണ് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം ഉണര്‍ന്നത്.വടക്കേപ്പാട്ട് പ്രദീപിന്റേതായിരുന്നു അവതരണം.തുടര്‍ന്ന് ഡോ.പൂജപ്പുര കൃഷ്ണന്‍
നായരുടെ ആദ്ധ്യാത്മിക പ്രഭാഷണം ഉണ്ടായിരുന്നു.
                                               

വൈകുന്നേരം നാലുമണി മുതല്‍ ‘ജയവിജയ’ ജയനും സംഘവും അവതരിപ്പിച്ച ഭക്തിഗാനസുധ നടന്നു.ശ്രീ.ഉദയന്‍,ശ്രീമതി സംഗീത എന്നിവര്‍ കൂടെ പാടി.‘വണ്ടിപ്പെരിയാറും മേടും’,
‘ശ്രീകോവില്‍ നട തുറന്നു’ തുടങ്ങിയ ഗാനങ്ങള്‍ ഘനഗംഭീര ശബ്ദത്തില്‍ ശ്രീ.ജയന്‍ ആലപിച്ചു.

                                       
രാത്രി 8 മണിയ്ക്കു ശേഷം ശ്രീമതി.ആശ ശരത്തും സംഘവും അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ അരങ്ങേറി.ജ്ഞാനപ്പാനയെയും സ്വാതിതിരുനാള്‍ കൃതികളെയും അധികരിച്ച് ചിട്ടപ്പെടുത്തിയ ഗാനശകലങ്ങള്‍ക്കൊപ്പം അവര്‍ ചുവടുവച്ചു.

No comments:

Post a Comment