Friday, 9 March 2012

2012 ഉത്സവം 5ആം ദിവസം


ഇന്ന് ജയദേവ അഷ്ടപദിയുടെ മാസ്മരികതയോടെ മേല്‍പ്പത്തൂര്‍ മണ്ഡപമുണര്‍ന്നപ്പോള്‍ ശ്രീ .'ജ്യോതിദാസ് കൂടത്തിങ്കല്‍ ' ഭക്തിരസത്തോടെ അഷ്ടപദി ആലപിയ്ക്കുകയായിരുന്നു.
‘ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക് ഹെറിറ്റേജ് ’ ന്റെ മേധാവി,ശ്രീ.എന്‍.ഗോപാലകൃഷ് ണന്റെ ‘ശ്രീകൃഷ്ണ സന്ദേശം ശാസ്ത്രയുഗത്തില്‍ ’ എന്ന വിഷയം പ്രതിപാദിച്ചുകൊണ്ടുള്ള
ആദ്ധ്യാത്മിക പ്രഭാഷണം ഓഡിറ്റോറിയത്തില്‍ അരങ്ങേറി. ശ്രീകൃഷ്ണന്‍ എന്ന വ്യക്തിയും ദൈവസങ്കല്പവും സ്വയം കണ്ടെത്തലുമെല്ലാം അതിലെ വിഷയങ്ങളായി.

                               
അപര്‍ണ്ണ ശര്‍മ്മയുടെ ഭരതനാട്യവും ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികളവതരിപ്പിച്ച വിവിധ കലാപരിപാടികളും ക്ഷേത്രനഗരിയെ ആസ്വദിപ്പിച്ചു.

                                               
വൈകുന്നേരം 4.30 മണിയോടെ ശ്രീ.തിരുവിഴ ജയശങ്കറും സംഘവും അവതരിപ്പിച്ച നാദസ്വരക്കച്ചേരി നടന്നു.പിന്നീട് ചെന്നൈയിലെ ലീഡിങ്ങ് സിംഗറായ ഡോ.സൌമ്യയുടെ
സംഗീതക്കച്ചേരി അരങ്ങേറി.‘വാതാപി’ യില്‍ തുടങ്ങി ശാസ്ത്രീയ സംഗീതത്തിന്റെ ആഴത്തിലേയ്ക്ക് ഇറങ്ങി, അവരുടെ കച്ചേരി.
രാത്രി 8 മണീയോടെ ശ്രീ.ചിത്തിരത്തിരുനാള്‍ സ്മാരക സംഗീത നാട്യ കലാകേന്ദ്രം തിരുവനന്തപുരം അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ഉണ്ടായിരുന്നു.

No comments:

Post a Comment