Monday, 5 March 2012

കണ്ണന്റെ സന്നിധിയില്‍ ഉത്സവക്കൊടിയേറ്റം


ഗുരുവായൂരപ്പന്റെ തിരുവുത്സവത്തിന് ഇന്ന്(തിങ്കളാഴ്ച) കൊടികയറി.രാവിലെ സ്മരണകളുണര്‍ത്തുന്ന
ആനയില്ലാശ്ശീവേലി നടന്നു. തൃക്കണാമതിലകത്തുനിന്ന് ആനകള്‍ ഗുരുവായൂരിലേയ്ക്ക് ഓടിവന്നതുമായി ബന്ധപ്പെട്ടാണ് ഈ ചടങ്ങ്.ഉച്ചയ്ക്ക് ആനയോട്ടം നടന്നു.ഭഗവാന്റെ തിടമ്പേറ്റാന്‍ പലതവണ ഭാഗ്യം ലഭിച്ചിട്ടുള്ള ‘കണ്ണന്‍’ ആണ് ഇത്തവണത്തെ
ജേതാവ്.പൂര്‍ണ്ണ ആരോഗ്യമുള്ള ആനകളെ മാത്രമേ ആനയോട്ടത്തില്‍ പങ്കെടുപ്പിച്ചുള്ളൂ.

രാത്രി ക്ഷേത്രത്തില്‍ കൊടിയേറ്റത്തിനുള്ള ചടങ്ങുകള്‍ ആരംഭിച്ചു.ആചാര്യവരണത്തിനുശേഷം ഓതിയ്ക്കന്‍ തന്ത്രിയെ ഉത്സവചടങ്ങുകളുടെ ആചാര്യനായി വരിച്ചു.ദേവ
ചൈതന്യം സന്നിവേശിപ്പിയ്ക്കപ്പെട്ട കൊടി പിന്നീട് തന്ത്രിസ്വര്‍ണ്ണക്കൊടിമരത്തില്‍ ഉയര്‍ത്തി.ഭക്തജനങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന് ഹര്‍ഷാരവങ്ങളും ഹരേകൃഷ്ണ വിളികളും മുഴങ്ങി.
ഇനി പത്തു ദിവസങ്ങള്‍ സമ്പല്‍‌സമൃദ്ധിയുടെ ദിനങ്ങളാണ് ഗുരുവായൂരില്‍ .രണ്ടു നേരവുംക്ഷേത്രത്തില്‍ നിന്നുള്ള ദേശപ്പകര്‍ച്ച നാടിനു മൊത്തം ദാരിദ്ര്യ മോചനം നല്‍കുന്നു എന്നാണ് സങ്കല്പം.ഉത്സവച്ചെലവുകള്‍ക്കായി ദേവസ്വം 1 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.

No comments:

Post a Comment