Showing posts with label ganesolsavamvinayaka chathurthy. Show all posts
Showing posts with label ganesolsavamvinayaka chathurthy. Show all posts

Thursday, 1 September 2011

ഗണേശോത്സവം ആഘോഷിച്ചു



ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ഗുരുവായൂരില്‍ ഗണേശോത്സവം ആഘോഷിച്ചു. ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഘോഷയാത്രയില്‍ 30ല്‍ പ്പരം ഗണപതി വിഗ്രഹങ്ങള്‍ നിരന്നു. ഉച്ചയ്ക്കു 2.30 ഓടെ വിവിധ ദേശങ്ങളില്‍ നിന്നുള്ള ഘോഷയാത്രകള്‍ ഗുരുവായൂര്‍ നടയിലെത്തി. തുടര്‍ന്നു 2.30 നു ഗണപതി വിഗ്രഹങ്ങളില്‍ ആരതി ഉഴിഞ്ഞു നാളികേരമുടച്ചു ഘോഷയാത്രയായി ചാവക്കാട് ദ്വാരക ബീച്ചിലേക്കു നീങ്ങി. 60 ഓളം ഗണേശ വിഗ്രഹങ്ങള്‍ നിമഞ്ജനത്തിനായി തയ്യാറായിരുന്നു.ഏകദേശം 7.30 മണിയോടികൂടി നിമഞ്ജന ചടങ്ങുകള്‍ സമാപിച്ചു.

ഇരുണ്ട അന്തരീക്ഷവും ചാറ്റല്‍ മഴയും ഉണ്ടായിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെ ആവേശ പൂര്‍വ്വം ഭക്തര്‍ നിമഞ്ജന പരിപാടിയില്‍ പങ്കെടുത്തു. കഴിഞ്ഞ 17 വര്‍ഷമായി ഈ ചടങ്ങുകള്‍ മുടക്കം കൂടാതെ ഇവിടെ നടക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.