Saturday, 2 July 2011
ഗുരുവായൂരില്‍ ആനകള്‍ക്ക് സുഖചികിത്സ
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലുള്ള പുന്നത്തൂര്‍ ആനക്കോട്ടയില്‍ ആണ് ചികിത്സ.ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ ,ജൂലൈ 1ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
63 ആനകളില്‍ നീരിലായ 18 എണ്ണത്തിനെ ഒഴിവാക്കി ബാക്കിയുള്ളവയ്ക്കാണ് ചികിത്സ നല്‍കുന്നത്.പ്രമുഖ വെറ്ററിനറി ഡോക്ടര്‍മാരുടേയും വൈദ്യമഠം,അവണപ്പറമ്പ് തുടങ്ങിയ പ്രഗത്ഭമതികളായ ആയുര്‍വ്വേദ ചികിത്സകരുടേയും മേല്‍നോട്ടത്തിലാണ് ചികിത്സ.
‘നീരാട്ടി’നുശേഷം ആനകളെ ഊട്ടുതറയിലെത്തിച്ച് അവയ്ക്ക്, ആയുര്‍വ്വേദമരുന്നുകള്‍ , അലോപ്പതി മരുന്നുകള്‍ ,പ്രത്യേകം തയ്യാറാക്കിയ മരുന്നുരുള ,ച്യവനപ്രാശം,അഷ്ടചൂര്‍ണ്ണം എന്നിവ നല്‍കുന്നു.ഇങ്ങനെ ഒരു മാസം നീളുന്നതാണ് ചികിത്സാക്രമം.
നീരിലുള്ളവയെ അഴിയ്ക്കുന്ന മുറയ്ക്ക് അവയ്ക്കും ചികിത്സ ലഭ്യമാക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment