ഗുരുവായൂര്‍ ഇടത്തിരിയത്തുകാവില്‍ വെളിച്ചപ്പാടായിരുന്ന അഴീയ്ക്കല്‍ ദാമോദരന്‍ നായര്‍ വിടവാങ്ങി.വ്യാഴാഴ്ച വൈകീട്ടായിരുന്നു അന്ത്യം.അറുപതിലേറെ വര്‍ഷം ഇദ്ദേഹം ഇടത്തിരിയത്തുകാവില്‍ വെളിച്ചപ്പാടായിരുന്നു.ചെറ്റ്യാലയ്ക്കല്‍ ക്ഷേത്രത്തിലും ഇദ്ദേഹം തന്നെയായിരുന്നു കോമരം.ക്ഷേത്രം വിളക്കുവെപ്പിന്റെ ചുമതലക്കാരനായിരുന്ന ഇദ്ദേഹത്തിന് ‘പാന’ എന്ന അനുഷ്ഠാനവും ഹൃദിസ്ഥമായിരുന്നു.
താലപ്പൊലി ദിനത്തില്‍ പറ ചൊരിയുമ്പോള്‍ ദേവിയുടെ ഭാവപ്പകര്‍ച്ചയോടെ ഭക്തരെ ആശീര്‍വ്വദിയ്ക്കുന്ന കോമരത്തിന്റെ രൂപം ഭക്തരുടെ മനസ്സില്‍ അതുപോലെ നിലനില്‍ക്കും.ഗുരുവായൂര്‍ താലപ്പൊലി സംഘവും ചെറ്റ്യാലയ്ക്കല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റും ഇദ്ദേഹത്തെ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.
No comments:
Post a Comment