ശ്രീവത്സം ഗസ്റ്റ്‌ഹൌസ് കോമ്പൌണ്ടില്‍ സ്ഥാപിതമായിട്ടുള്ള മരപ്രഭുശില്പത്തിന് പ്രഭാമണ്ഡലം വയ്ക്കുന്ന ജോലി പൂര്‍ത്തിയാകുന്നതിനിടെ,അതില്‍ ബ്രാഹ്മി ലിപിയില്‍ മൂലമന്ത്രം ആലേഖനം ചെയ്ത ചെമ്പ്തകിട് സ്ഥാപിയ്ക്കപ്പെട്ടു.ശില്പി ശ്രീ.രാമചന്ദ്രന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.ഗുരുവായൂര്‍ ക്ഷേത്രം ചുമര്‍ചിത്ര പഠനകേന്ദ്രം പ്രിന്‍സിപ്പല്‍ ശ്രീ.കൃഷ്ണകുമാറാണ് ഈ ലിഖിതം സംഘടിപ്പിച്ചത്.ബ്രാഹ്മി ലിപിയിലേയ്ക്കുള്ള ഭാഷാന്തരം കോഴിക്കോട് സര്‍വ്വകലാശാല മലയാളവിഭാഗം മേധാവി ഡോ.എസ്.പവിത്രന്‍ നിര്‍വ്വഹിച്ചു.
പ്രഭാമണ്ഡലത്തിന്റെ പണി ഏകദേശം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ ഇനി ആഗസ്റ്റ് ഒന്നിന് മഹാഘൃതങ്ങളും ഔഷധക്കൂട്ടുകളും അതില്‍ നിറയ്ക്കും.
No comments:
Post a Comment