Friday, 15 July 2011
ഗുരുവായൂര്‍ ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കി
മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കാന്‍ പോലീസിന്റെയും ദേവസ്വം അധികൃതരുടെയും യോഗം തീരുമാനിച്ചു. ഐ.ജി.,ബി.സന്ധ്യയുടെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്.ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി കൂടുതല്‍ പോലീസുകാരെ വിന്യസിയ്ക്കാനും,cctv കാമറകള്‍ വേണ്ടവിധം പ്രവര്‍ത്തിപ്പിയ്ക്കാനും തീരുമാനമായി.
Y-ആകൃതിയില്‍ ക്ഷേത്രത്തിനു ചുറ്റും മുള്ളുവേലി തീര്‍ക്കാനും ആലോചിയ്ക്കുന്നുണ്ട്.ബോംബ് പോലുള്ള വസ്തുക്കള്‍ വലിച്ചെറിയുന്നതില്‍നിന്ന് ഇത് ക്ഷേത്രത്തിന് സംരക്ഷണം നല്‍കുമെന്നാണ് കരുതുന്നത്.പോലീസിലെ വിവിധ ദ്രുത കര്‍മ്മ വിഭാഗങ്ങള്‍ക്കും തീവ്ര ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഐ.ജി.അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment