ഭഗവദ്സന്നിധിയില്‍ രാമായണ മാസാചരണവും ഭക്തിപ്രഭാഷണ പരമ്പരയും ആരംഭിച്ചു.മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ 6 മണി മുതല്‍ രാമായണ പാരായണവും പ്രഭാഷണവും
തുടങ്ങി. പുരാതന തറവാട്ടു കൂട്ടായ്മ ആഭിമുഖ്യത്തില്‍ രാവിലെ മുതല്‍ കൂട്ടായ്മയിലെ എല്ലാ വീടുകളിലും കയറിയിറങ്ങി പ്രത്യേക സംഘങ്ങള്‍ രാമായണ പാരായണം ആരംഭിച്ചു.
രാമായണത്തിന്റെ വെളിച്ചം ജീവിതത്തില്‍ വീശിയാല്‍ അത് ഓരോ മനുഷ്യന്റെയും പുരോഗതിയ്ക്ക് കാരണമാകും.ജീവിതവിജയത്തിന്, രാമായണതത്വങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതിന്റെ ആവശ്യകത ഈ രാമായണമാസത്തിലെങ്കിലും നമ്മുടെ മനസ്സില്‍ ഉറപ്പിയ്ക്കേണ്ടതാണ്.വിവിധക്ഷേത്രങ്ങളില്‍ കര്‍ക്കിടകമാസം മുഴുവന്‍ ഭക്തിപ്രഭാഷണപരമ്പര നടക്കും.
ഞായറാഴ്ച മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ശ്രീ. എ.കെ.ബി.നായരുടെ രാമായണഭക്തിപ്രഭാഷണം വൈകീട്ട് 7 മണിയ്ക്ക് നടന്നു.തിങ്കളാഴ്ച വൈകീട്ട് ഓഡിറ്റോറിയത്തില്‍ കാഞ്ഞങ്ങാട് ശ്രീ.രവീന്ദ്രന്‍ മാസ്റ്ററുടെ ഭക്തിപ്രഭാഷണം ഉണ്ടായി.വൈകീട്ട് 7 മുതല്‍ 8 മണി വരെ ഇത് നീണ്ടു നിന്നു.സരളമായ ഭാഷയില്‍ രാമായണ തത്വങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.
No comments:
Post a Comment