ഗുരുപവനപുരേശന്റെ സന്നിധിയില്‍ സംഗീതാര്‍ച്ചനയ്ക്ക് തുടക്കമായി.തിങ്കളാഴ്ച വൈകീട്ട് 6.30ന്
ആരംഭിച്ച ഉദ്ഘാടന പരിപാടികള്‍ നിയമ സഭാസ്പീക്കറും മുന്‍ ദേവസ്വം മന്ത്രിയുമായ ശ്രീ.ജി.കാര്‍ത്തികേയന്‍ നിര്‍വ്വഹിച്ചു.ദേവസ്വം മന്ത്രി ശ്രീ.ശിവകുമാര്‍ ,ദേവസ്വം ചെയര്‍മാന്‍ ശ്രീ.ചന്ദ്രമോഹന്‍,ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍,ഭരണസമിതി അംഗങ്ങള്‍ , ഈ വര്‍ഷത്തെ ചെമ്പൈ പുരസ്കാര ജേതാവ് ശ്രീ എ.അനന്തപത്മനാഭന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിനു ശേഷം ശ്രീ.അനന്തപത്മനാഭന്റെ ഉദ്ഘാടനക്കച്ചേരിയും ഉണ്ടായിരുന്നു.“വാതാപി ഗണപതിം” എന്ന പ്രശസ്ത കൃതിയോടെയായിരുന്നു തുടക്കം.പാവനഗുരു...
കരുണ ചെയ്‌വാന്‍...എന്നി കൃതികളും വീണയില്‍ പിറന്നപ്പോള്‍ ഭക്തജനങ്ങള്‍ കോള്‍മയിര്‍ കൊണ്ടു.ശ്രീ.അനന്തപത്മനാഭന്റെ പുത്രന്‍ ആനന്ദ് കൌശികും കൂടെ വായിച്ചു.തൃശ്ശൂര്‍ ജയകൃഷ്ണന്‍ മൃദംഗം,തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍ ഘടം.
No comments:
Post a Comment