ഗുരുവായൂർ ഉത്സവം പത്താം ദിവസം(21-03-2014)
സ്വര്‍ണ്ണക്കോലപ്രഭയില്‍ ഭഗവാന്‍ ആറാട്ടിനെഴുന്നള്ളി.രാവിലെ ആറുമണിയോടെ നന്ദിനിയെന്ന പശുക്കിടാവിന്റെ കരച്ചില്‍ കേട്ടാണ് ഭഗവാന്റെ പള്ളിയുണരല്‍ നടന്നത്.പിന്നെ തിരക്കുപിടിച്ച് ദന്തശുദ്ധി.തേന്‍,നെയ്യ്,മഞ്ഞല്‍പ്പൊടി, എണ്ണ തുടങ്ങിയവയാല്‍ അഭിഷേകം. അഞ്ജനം കൊണ്ട് കണ്ണെഴുതി,ഗോരോചനത്താല്‍ കുറി തൊട്ട് ദശപുഷ്പമാലചാര്‍ത്തി പുരാണവായനയും കേട്ടാണ് ഭഗവാന്‍ ശ്രീകോവിലില്‍ പ്രവേശിച്ചത്. സന്ധ്യാസമയത്ത് എഴുന്നള്ളിപ്പിനുമുമ്പായി തിടമ്പിലേയ്ക്ക് മൂലബിംബത്തില്‍നിന്ന് ചൈതന്യം ആവാഹിച്ചിരുന്നു. കൊടിമരച്ചുവട്ടില്‍ പഴുക്കാമണ്ഡപത്തിലിരുന്നായിരുന്നു ദീപാരാധന.പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള സംഘം മേളത്തിന് കൊഴുപ്പേകി.
ഏകദേശം 6.45 മണിയോടെ പുറത്തെഴുന്നള്ളിച്ചു.അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.ഭഗവാന്റെ നീരാട്ട് കഴിഞ്ഞ് ആ തീര്‍ത്ഥത്തില്‍ മുങ്ങി നിര്‍വൃതിയടയാന്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ തടിച്ചുകൂടിയിരുന്നു.ഭഗവാനെ നിറപറയും നിലവിളക്കുമായി ഭക്തര്‍ എതിരേറ്റു.ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്ത് എഴുന്നള്ളിപ്പെത്തിയപ്പോള്‍ കണ്ടിയൂര്‍ പട്ടത്ത് നമ്പീശന്റെ അവകാശികള്‍ വന്ന് പറയുന്നതിനായി മേളം നിര്‍ത്തുകയും മൂന്ന്തവണ ശംഖ് ഊതുകയും ചെയ്തു.തത്സമയം അവിടത്തെ ഇപ്പോഴത്തെ അവകാശി വന്ന് ‘സങ്കടമില്ല‘ എന്നു ബോധിപ്പിയ്ക്കുകയും, മേളം പുനരാരംഭിയ്ക്കുകയും ചെയ്തു. ശേഷം 10 മണിയോടെ ഭഗവാന്‍ അകത്തേയ്ക്കെഴുന്നള്ളി.പിന്നെ ആറാട്ടുകടവില്‍ ഇളനീരും മഞ്ഞള്‍പ്പൊടിയും അഭിഷേകം ചെയ്തു.പാപനാശിനി സൂക്തം ജപിച്ച് തന്ത്രി രുദ്രതീര്‍ത്ഥത്തില്‍ മുങ്ങിക്കയറിയതോടെ നാരായണമന്ത്രങ്ങളാല്‍ തീര്‍ത്ഥക്കുളവും പരിസരവും മുഖരിതമായി.
ഭഗവതിക്ഷേത്രത്തിന്റെ വാതില്‍മാടത്തു വച്ച് സ്വസഹോദരീ സങ്കല്പത്തിലുള്ള ദേവിയോടൊന്നിച്ച് ഭഗവാന്റെ ഉച്ചപ്പൂജ. ശേഷം പ്രദക്ഷിണം.അതിനുശേഷം കൊടിയിറങ്ങി. തിടമ്പില്‍നിന്ന് ചൈതന്യം മൂലവിഗ്രഹത്തിലേയ്ക്ക് ആവാഹിച്ചു. 25 കലശാഭിഷേകവും അത്താഴപ്പൂ ജയും തൃപ്പുകയും കഴിഞ്ഞ് നട അടച്ചതോടെ 10 ദിവസം നീണ്ടുനിന്ന മഹോത്സവചടങ്ങുകള്‍ക്ക് പരിസമാപ്തിയായി.