ഗുരുവായൂർ ഉത്സവം ഏഴാം ദിവസം(18-03-2014)
ഭഗവല്‍സന്നിധി ഉത്സവത്തിന്റെ ആഹ്ലാദത്തിമിര്‍പ്പിലാണ് .ഇനിയും ഒരുപാട് ദിവസങ്ങളില്ലല്ലോ എന്ന വിഷമത്തിലായിരുന്നു ആളുകള്‍.ഭഗവാന്‍ രാത്രി വടക്കേനടയില്‍ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിയിരുന്ന് ഭക്തരുടെ പരാതികള്‍ കേള്‍ക്കുന്നത് അനുസ്യൂതം തുടരുന്നു.ജനസഹസ്രങ്ങള്‍ കണ്ണൂനീരോടെ ഭഗവാനെ വണങ്ങാനായി, പരാതി പറയാനായി എത്തിക്കൊണ്ടിരുന്നു.
ഇന്നത്തെ പരിപാടികളില്‍ ശ്രദ്ധേയം ശ്രീ.രമേഷ് നാരായണിന്റെ കച്ചേരി, ശിവമണിയുടെ ഫ്യൂഷന്‍ തുടങ്ങിയവയായിരുന്നു.രാത്രി പ്രശസ്ത സിനിമാതാരം ശ്രീ.ദേവന്‍ ഭഗവല്‍ ദര്‍ശനത്തിനെത്തിയിരുന്നു.അദ്ദേഹം ശ്രീവത്സം ഗസ്റ്റ് ഹൌസില്‍വിശ്രമിച്ചു. ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീ.ജയചന്ദ്രന്‍ പിള്ള അദ്ദേഹത്തെ സ്വീകരിച്ചു.രാത്രി 8 മണിയോടെ നടന്ന ശിവമണിയുടെ ഫ്യൂഷന്‍ പരിപാടി ശ്രീ.ദേവന്‍ ഉദ്ഘാടനം ചെയ്തു.അതിനുശേഷം ശ്രീ.ശിവമണി തന്റെ തനതായ ശൈലിയില്‍ ഫ്യൂഷന്‍ പരിപാടി തുടങ്ങി.ശ്രീ.രാജേഷ് മാന്‍ഡൊലിനും പ്രകാശ് ഉള്ളിയേരി കീബോര്‍ഡും വായിച്ചു.വ്യത്യസ്തതയുള്ള ഈ പരിപാടിയ്ക്ക് ശ്രോതാക്കളും കുറവായിരുന്നില്ല

No comments:
Post a Comment