ഗുരുവായൂർ ഉത്സവം കൊടികയറി
പത്തുനാളത്തെ മഹോത്സവത്തിന്ഗുരുവായൂരപ്പന്റെ സന്നിധിയിൽ കൊടികയറി. ദീപാരാധനയ്ക്കുശേഷം നടന്ന ആചാര്യവരണത്തിനു ശേഷം രാത്രി 8.50 ന് പൂയം നക്ഷത്രത്തിൽ തന്ത്രിപ്രമുഖൻ ചേന്നാസ് ഹരി നമ്പൂതിരിപ്പാട് സപ്തവർണ്ണക്കൊടി ഉയർ ത്തിയപ്പോൾ ആയിരങ്ങളുടെ കണ്ഠങ്ങളിൽ നാരായണ മന്ത്രങ്ങൾ അലയടിച്ചു.ഭഗവൽ ചൈതന്യം കൊടിയിലേയ്ക്ക് ആവാഹിച്ചതിനു ശേഷമാണ് ചടങ്ങ് നടന്നത്. നാളെ ദിക്കുകൊടികൾ സ്ഥാപിയ്ക്കും.
വൈകീട്ട് 9 മണിയോടെ ക്ഷേത്രം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ ചലച്ചിത്ര നടൻ സുരേഷ് ഗോപി കലാപരിപാടികളുടെ ഉത്ഘാടനം നിർവ്വഹിച്ചു .തുടർന്ന് കഥകളി രംഗത്തെ അതികായന്മാരായ കലാമണ്ഡലം ഗോപിയാശനടക്കമുള്ള പ്രഗദ്ഭന്മാർ അണിനിരന്ന കഥകളി അരങ്ങേറി.
No comments:
Post a Comment