ഗുരുവായൂർ ഉത്സവം ഒമ്പതാം ദിവസം(20-03-2014)
ഇന്ന് ഭഗവാന്റെ പള്ളിവേട്ടയായിരുന്നു.വൈകീട്ട് 6.30 മണിയോടെ ക്ഷേത്രമതില്‍ക്കകം വിട്ട് ഗ്രാമപ്രദക്ഷിണത്തിനായി ഭഗവാന്‍ ഇറങ്ങി.നിറപറയും നിലവിളക്കും വച്ച് ദേശവാസികള്‍ ഭഗവാനെ എതിരേറ്റു. അഞ്ച് ഗജവീരന്മാരെ അണീനിരത്തിക്കൊണ്ടാണ് പള്ളിവേട്ടയുടെ ചടങ്ങുകള്‍ ആരംഭിച്ചത്. പുറത്തേയ്ക്ക് എഴുന്നള്ളിയ ഭഗവാനെ ആയിരങ്ങള്‍ നമസ്കരിച്ചു.ക്ഷേത്രം ജീവനക്കാരും നാട്ടുകാരും പറചൊരിഞ്ഞ് ഭഗവാന്റെ എഴുന്നള്ളത്തിനെ സ്വാഗതം ചെയ്തു.തങ്ങളുടെ ക്ഷേമകാര്യങ്ങള്‍ അന്വേഷിയ്ക്കാന്‍ അന്നദാനപ്രഭു വരുമ്പോള്‍ അദ്ദേഹത്തെ വരവേല്‍ക്കേണ്ടത് അവരുടെ ചുമതലയല്ലേ!
രാത്രി 9 മണിയോടെ കുളപ്രദക്ഷിണം അവസാനിപ്പിച്ച് ഭഗവാന്‍ എത്തി.പിന്നെ നേരെ അകത്തെയ്ക്ക്.അവിടെനിന്ന് ചില ചടങ്ങുകള്‍ക്കുശേഷം പള്ളിവേട്ടയ്ക്കായി പുറത്തേയ്ക്ക്. കിഴക്കേ നടയില്‍ വലിയദീപസ്തംഭത്തിനു സമീപത്തുനിന്ന് വേട്ടയാടിക്കൊണ്ട് ഭഗവാന്‍ അകത്തേയ്ക്ക്. കോഴി,മുതല,തവള, ഓന്ത്, ആമ തുടങ്ങിയ വേഷങ്ങളില്‍ നിരവധി ആളുകള്‍ പള്ളിവേട്ടയ്ക്കെത്തി യിരുന്നു. കഴിഞ്ഞ20 വര്‍ഷമായി ദേവസ്വം വക വേട്ടപ്പന്നിയായ ശ്രീ.മഠത്തില്‍ രാധാകൃഷ്ണന്‍ അവസാനമാണ് കിഴക്കേ ഗോപുരം കടന്നത്.
അകത്ത് 9 പ്രദക്ഷിണത്തിനു ശേഷം പന്നിയെ വേട്ടയാടിയതായി സങ്കല്‍പ്പിച്ച് പിടിച്ച് തൂക്കി പുറത്തേയ്ക്ക് പോയതോടെപള്ളിവേട്ടയുടെ ചടങ്ങുകള്‍ക്ക് പരിസമാപ്തിയായി.പള്ളിവേട്ട കഴിഞ്ഞ് പരിക്ഷീണിതനായ ഭഗവാന്‍ അശുദ്ധിയുള്ളതിനാല്‍ ശ്രീകോവിലില്‍ പ്രവേശിയ്ക്കില്ലെ ന്നാണ് ഐതിഹ്യം .നേരെ നംസ്കാരമണ്ഡപത്തില്‍ വിരിച്ചിട്ടിരിയ്ക്കുന്ന ശയ്യയില്‍ ഭഗവാന്‍ നിദ്ര കൊള്ളാന്‍ യാത്രയായി.
ഇനി നാളെ രാവിലെവരെ പരിപൂര്‍ണ്ണ നിശ്ശബ്ദതയാണ്. നാഴികമണിപോലും അടിയ്ക്കുകയില്ല. നാളെ രാവിലെ നന്ദിനിയെന്ന പശുക്കിടാവിന്റെ കരച്ചില്‍ കേട്ടായിരിയ്ക്കും കണ്ണന്‍ ഉണരുന്നത്. കഴിഞ്ഞ ജന്മം എന്തോ മഹാപുണ്യം ചെയ്തവളാണ് ആ പശുക്കിടാവ്. അല്ലെങ്കില്‍ കണ്ണനെ ഉണര്‍ത്താനുള്ള ഭാഗ്യം ലഭിയ്ക്കുന്നതെങ്ങനെ!!?
നാളെ ഭഗവാനെ കണി കാണിച്ച് പുരാണവായന നടത്തി ശ്രീലകത്തേയ്ക്ക് ഭഗവാനെ എഴുന്നള്ളിയ്ക്കും.അതിനുശേഷം 8 മണിയോടെയേ ദര്‍ശനം സാദ്ധ്യമാകൂ.

No comments:
Post a Comment