ഗുരുവായൂർ ഉത്സവം അഞ്ചാം ദിവസം( 16-03-2014)
അരങ്ങുണർത്താൻ 'അഷ്ടപദി' അമ്പലപ്പുഴ വിജയകുമാറിന്റേതായിരുന്നു.മമ്മിയൂര്‍ ‘ശിവപാര്‍വ്വതി സാംസ്കാരികവേദി’ യുടെ ആഭിമുഖ്യത്തില്‍ തിരുവാതിരക്കളി അവതരിപ്പിയ്ക്കപ്പെട്ടു. പുരാതന തറവാട്ടുകൂട്ടായ്മയും അതില്‍ പങ്കുചേര്‍ന്നപ്പോള്‍ താളച്ചുവടുകളുടെ ലാസ്യഭാവത്തില്‍ ഭഗവല്‍ സന്നിധി മുഴുകിപ്പോയി.
ഗുരുവായൂര്‍ ശ്രീകൃഷ്ണാ സ്കൂളിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.നെന്മാറ ബ്രദേഴ്സിന്റെ നാദസ്വരകച്ചേരിയും കണ്ടമംഗലം പരമേശ്വരന്‍ നമ്പൂതിരിയുടെ ഭക്തിപ്രഭാഷണവും ദേവനഗരിയെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കുന്നതില്‍ പങ്കുവഹിച്ചു.
രാത്രിയില്‍ രണ്ടാമത്തെ സ്റ്റേജിലായി സിനിമാ പിന്നണിഗായിക ശ്രീമതി.മഞ്ജരിയുടെ ഭക്തിഗാനമേള നടന്നു.പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെങ്കിലും ഒരുപാടുപേര്‍ കേള്‍വിക്കാരായുണ്ടായിരുന്നു.അതേ സമയം മേല്‍പ്പത്തൂർ ഓഡിറ്റോറിയത്തില്‍ പ്രശസ്ത നര്‍ത്തകിയും നൃത്തത്തില്‍ ദേശീയ പുരസ്കാര ജേതാവുമായ ശ്രീമതി മേതില്‍ ദേവികയുടെ
മോഹിനിയാട്ടത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു.പിന്നീട് സമയം ഒട്ടും വൈകിക്കാതെ മനോഹരമായ മോഹിനിയാട്ടം അരങ്ങേറി.നൃത്തത്തെക്കുറിച്ച് സാമാന്യമായുള്ള വിവരണവും താന്‍ അവതരിപ്പിയ്ക്കുന്ന മോഹിനിയാട്ടത്തിന്റെ വിവിധ ഭാവങ്ങളെക്കുറിച്ചുള്ള വിശദീകരണവും അവരുടെ നൃത്തപരിപാടി കൂടുതല്‍ ഹൃദ്യമാക്കി എന്നു പറയാതെ വയ്യ.
ചെടിക്കുളങ്ങര വിജയരാഘവക്കുറുപ്പിന്റെ കുത്തിയോട്ടം പുതിയ അനുഭവമായിരുന്നു.പലർക്കും ഈ കലാരൂപം ഏതെന്നുപോലും നിശ്ചയമില്ലായിരുന്നു .

No comments:
Post a Comment