ഗുരുവായൂർ ഉത്സവം എട്ടാം ദിവസം(19-03-2014)
ഉത്സവത്തിന്റെ താന്ത്രികചടങ്ങുകളില്‍ പ്രധാനമായ ഉത്സവബലി ഇന്നു നടന്നു.ഭഗവാന്റെ മേല്‍നോട്ടത്തില്‍ സകലപരിവാരങ്ങള്‍ക്കും ഭൂതഗണങ്ങള്‍ക്കും പൂജാവിധികള്‍ക്കനുസൃതമായി നിവേദ്യം അര്‍പ്പിയ്ക്കുകയാണ് ചെയ്യുന്നത്. ‘എട്ടാംവിളക്ക്‘ എന്ന് നാട്ടുകാര്‍ വിളിയ്ക്കുന്ന ഇന്നേ ദിവസം ദേശക്കാര്‍ക്കുമുഴുവന്‍ പായസവും വറുത്തുപ്പേരിയും അടക്കം സദ്യയാണ് പകര്‍ച്ച.നാളികേരവും ശര്‍ക്കരയും വേറെ നല്‍കി.അല്ലെങ്കിലും ഈ 10 ദിവസംഗുരുവായൂര്‍ ദേശത്ത് ആരുംതന്നെ ഭക്ഷണത്തിന് മുട്ടുള്ളവരായി ഉണ്ടാകരുത് എന്നാണ് ഭഗവാന്റെ താല്പര്യം.
ഇന്നേ ദിവസം രാവിലെ ഭഗവാനെ 11 മണിയോടെത്തന്നെ പഴുക്കാമണ്ഡപത്തില്‍ എഴു ന്നള്ളിച്ചു വച്ചു. രാവിലെ ഒരുമണിക്കൂര്‍ മാത്രമേ ദര്‍ശന സൌകര്യംഉണ്ടായിരുന്നുള്ളൂ. ഇതറിയാതെ ദൂരസ്ഥലങ്ങളില്‍നിന്നെത്തിയ പലരും നിരാശരായി മടങ്ങിപ്പോകുന്നതു കാണാമായിരുന്നു.
മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ശ്രീ.എം.പി.വിനോദ് അഷ്ടപദി അവതരിപ്പിച്ചു. ശ്രീമാൻമാര്‍. വെട്ടിക്കവല ശശികുമാറിന്റെയും ആറന്മുള ശിവകുമാറിന്റെയും നാദസ്വരക്കച്ചേരി ഉണ്ടായിരുന്നു. ഉച്ച തിരിഞ്ഞ് 2 മണിയ്ക്കുശേഷം ശ്രീകൃഷ്ണ കോളേജ് വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.വൈകീട്ട് 6 ന് സിതാര ബാലകൃഷ്ണന്റെ നൃത്താഞ്ജലി നടന്നു. രാത്രി 7 മണിയ്ക്കു ശേഷം ശ്രീ. പ്രകാശ് ഉള്ളിയേരിയുടെയും സംഘത്തിന്റെയും സംഗീത സമന്വയം അവതരിപ്പിയ്ക്കപ്പെട്ടു.
കൃഷ്ണനാട്ടത്തിന്റെ മഹിമ വിളിച്ചറിയിച്ചുകൊണ്ട് രാത്രി പത്തിനുശേഷം കൃഷ്ണനാട്ടത്തിന്റെ തിരഞ്ഞെടുത്ത ദൃശ്യങ്ങള്‍ ഗുരുവായൂര്‍ ദേവസ്വം കലാനിലയം അവതരിപ്പിച്ചു.

No comments:
Post a Comment