ഗുരുവായൂരിന്റെ ഓരോ നിമിഷത്തിനും മൂകസാക്ഷിയായിരുന്ന മഞ്ജുളാല്‍ ഇന്ന് ഉണങ്ങിത്തുടങ്ങിയിരിയ്ക്കുന്നു. നാഗരികതയുടെ കരാളഹസ്തത്തില്‍പ്പെട്ട്, വികസനത്തിന്റെ പേരുപറഞ്ഞ് സര്‍വ്വജ്ഞരായ ഉദ്യോഗസ്ഥവൃന്ദം ആലിനുചുറ്റും തറകെട്ടി ഭംഗിയാക്കി. വേരുകള്‍ക്ക് ദാഹജലം ലഭ്യമാകാത്ത അവസ്ഥ വരെ എത്തിയപ്പോള്‍ പതുക്കെ പതുക്കെ ആ വടവൃക്ഷം ഉണക്കത്തിലേയ്ക്ക് നീങ്ങുകയാണ്. ദേവസ്വം അധികാരികളുടെയും നഗരസഭാ അധികൃതരുടെയും ശ്രദ്ധയില്‍ പലതവണ ഇക്കാര്യം പെടുത്തിയിട്ടും അവര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. ഉറങ്ങുന്നവരെയല്ലേ ഉണര്ത്താനൊക്കൂ!. ഇനിയും വൈകിയാല്‍, മഞ്ജുളയുടെ പരിദേവനം ശ്രവിച്ച്,ഭഗവാനുവേണ്ടി കെട്ടിയുണ്ടാക്കിയ മാല സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങിയ ആ മഹാവൃക്ഷം കാലയവനികയ്ക്കുള്ളില്‍ മറയുമെന്നതിന് ആര്‍ക്കും സംശയം വേണ്ട. പുതുമഴയുടെ തലോടലാൽ വീണ്ടും ഈ ആലിന് തളിരിലകൾ പുറപ്പെടുവിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കാം.
GURUVAYUR SPECIAL
Monday, 28 April 2014
Friday, 25 April 2014
ഗുരുവായൂരപ്പന്റെ നഷ്ടപ്പെട്ട തിരുവാഭരണം മണിക്കിണറില്‍നിന്ന് ലഭിച്ചു..!!
29 വര്‍ഷം മുമ്പ് കാണാതായ, ഭഗവാന്റെ മൂന്ന് തിരുവാഭരണങ്ങളില് ഒരെണ്ണവും
മറ്റൊന്നിന്റെ പൊട്ടിയ ചില കഷണങ്ങളും മണിക്കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍
ലഭിച്ചു. 60ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ നാഗപടത്താലിയാണ് ലഭിച്ചതെന്ന് അധികൃതര്‍
പറയുന്നു.നഷ്ടപ്പെട്ട മറ്റൊരു മാലയുടെ അവശിഷ്ടങ്ങള്‍ ലഭിച്ചതിന് ഏകദേശം 7 ഗ്രാം
തൂക്കം വരും.
1985 ഏപ്രില്‍ ഒന്നാം തിയതി കക്കാട് ദാമോദരന്‍ നമ്പൂതിരിയില്‍ നിന്ന് തിയ്യന്നൂര്‍ കൃഷ്ണന്‍നമ്പൂതിരി ശാന്തിയേറ്റപ്പോഴാണ് കണക്കിലുണ്ടായിരുന്ന മൂന്ന് തിരുവാഭരണങ്ങള്‍ കാണാതായത് ശ്രദ്ധയില്‍ പെടുന്നത്.അതിനെത്തുടര്‍ന്ന് വലിയ രാഷ്ട്രീയ കോളിളക്കങ്ങളും പോലീസ് അന്വേഷണങ്ങളും ഉണ്ടായെങ്കിലും തുമ്പുണ്ടാക്കാന്‍ പറ്റാതെ കേസ് അവസാനിപ്പിക്കുകയായിരുന്നു. ദാമോദരന്‍ നമ്പൂതിരിയെയും മകനെയും പ്രതികളാക്കി കേസ് നടന്നെങ്കിലും മകന് കുറ്റക്കാരനല്ലെന്ന് കോടതി വിധി പ്രസ്താവിക്കുന്നത് കേള്‍ക്കാന്‍ അഛന് യോഗമുണ്ടായില്ല. അപമാന ഭാരത്താലും മാനഹാനിയാലും ഹൃദയം നൊന്ത് അദ്ദേഹം നേരത്തേ കാലം ചെയ്തു.
45ഗ്രാം തൂക്കം വരുന്ന മഹാലക്ഷ്മി മാല,96ഗ്രാം തൂക്കം വരുന്ന കല്ലുകള്‍പതിച്ച ചങ്ങലമാല,60ഗ്രാം തൂക്കമുള്ള നാഗപടത്താലി എന്നിവയാണ് എന്നിവയാണ് നഷ്ടപ്പെട്ടതായി കണ്ടത്. അഷ്ടമംഗല്യപ്രശ്നത്തില്‍ തിരുവാഭരണം മണിക്കിണറ്റില്‍ത്തന്നെയുണ്ടെന്ന് ദൈവജ്ഞര്‍ വിധിയെഴുതിയെങ്കിലും അത് വറ്റിച്ചുനോക്കി കണ്ടുപിടിയ്ക്കാന്‍ അന്ന് ആര്‍ക്കും ധൈര്യമുണ്ടായില്ല.
എന്നാല്‍ തിരുവാഭരണം ലഭിച്ചതിന്റെ പിറ്റേദിവസം ഗുരുവായൂരിലെ സമീപവാസിയും പാരമ്പര്യമായി സ്വര്‍ണ്ണാഭരണ നിര്‍മ്മാതാവും സര്‍വ്വോപരി ഗുരുവായൂരപ്പന്റെ ഭക്തനുമായ ശ്രീ.ബാബു,ദേവസ്വം അധികൃതരുമായി സംസാരിക്കുകയും, പത്രമാധ്യമങ്ങളില്‍ കാണിച്ചതായ മാല, നേരത്തെപറയപ്പെട്ടതുപോലെ അത് നാഗപടത്താലിയല്ല പകരം പുലിനഖമാലയാണ് എന്ന് അറിയിയ്ക്കുകയും ചെയ്തിട്ടുണ്ട്. പുലിനഖമാലയെക്കുറിച്ച് നഷ്ടപ്പെട്ടമാലകളുടെ കൂട്ടത്തില്‍ പ്രസ്താവിച്ചിട്ടില്ലാത്തതിനാല്‍ അത്തരത്തിലുള്ള ഒരു മാലകൂടി നഷ്ടപ്പെട്ടിട്ടുണ്ടോ എന്നു സംശയം ഉയര്‍ന്നിട്ടുണ്ട്.
Wednesday, 2 April 2014
പുതൂർ ഉണ്ണികൃഷ്ണൻ ഓർമ്മയായി
ദേശീയതലത്തില്‍ പ്രശസ്തനായ പ്രമുഖ മലയാള സാഹിത്യകാരന്
ഉണ്ണികൃഷ്ണന് പുതൂര്‍ ഓര്‍മ്മയായി.കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
ഉള്‍പ്പെടെ പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.ഗുരുവായൂര്‍ ദേവസ്വത്തില്‍ ജീവനക്കാരുടെ
സംഘടനയുണ്ടാക്കി വളരെക്കാളം അതില്‍ പ്രവര്‍ത്തിച്ചു.കഥകള്‍, നോവലുകള്‍
എന്നിവയാണ് കൃതികളില്‍ അധികവും.കവിതകള്‍ വളരെ കുറവാണ്.ഏറ്റവും അവസാനം
പ്രസിദ്ധീകൃതമായ കൃതി ഭക്തപ്രിയ മാസികയില്‍ വന്നഒരു കവിതയായിരുന്നു.
പരുക്കന്‍ ആശയങ്ങള്‍ ജീവിതഗന്ധിയായി അവതരിപ്പിച്ചുകൊണ്ട് വായനക്കാരുടെ
സമക്ഷം തനതായ ഒരു വായനാരീതിതന്നെ കൊണ്ടുവരാന്‍ പുതൂരിനായിട്ടുണ്ട്.ആനപ്പക,
ആട്ടുകട്ടില്‍, അമൃതമഥനം,ഗജരാജന്‍ ഗുരുവായൂര്‍ കേശവന് തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
ഗുരുവായൂരിലെ ‘ജാനകിസദനം’ എന്ന വീട്ടില്‍ ഇനി ആ ഒറ്റയാനില്ല.അദ്ദേഹത്തിന്റെ ചാരുകസേരയും പുസ്തകക്കൂമ്പാരങ്ങളും തങ്ങളുടെ രക്ഷിതാവ് വിട്ടുപോയല്ലോയെന്ന വിഷമത്താല്‍ കാലം കഴിച്ചുകൂട്ടും.
Friday, 21 March 2014
ഗുരുവായൂർ ഉത്സവം പത്താം ദിവസം(21-03-2014)
സ്വര്ണ്ണക്കോലപ്രഭയില് ഭഗവാന് ആറാട്ടിനെഴുന്നള്ളി.രാവിലെ ആറുമണിയോടെ നന്ദിനിയെന്ന പശുക്കിടാവിന്റെ കരച്ചില് കേട്ടാണ് ഭഗവാന്റെ പള്ളിയുണരല്‍ നടന്നത്.പിന്നെ തിരക്കുപിടിച്ച് ദന്തശുദ്ധി.തേന്‍,നെയ്യ്,മഞ്ഞല്‍പ്പൊടി, എണ്ണ തുടങ്ങിയവയാല്‍ അഭിഷേകം. അഞ്ജനം കൊണ്ട് കണ്ണെഴുതി,ഗോരോചനത്താല്‍ കുറി തൊട്ട് ദശപുഷ്പമാലചാര്ത്തി പുരാണവായനയും കേട്ടാണ് ഭഗവാന് ശ്രീകോവിലില്‍ പ്രവേശിച്ചത്. സന്ധ്യാസമയത്ത് എഴുന്നള്ളിപ്പിനുമുമ്പായി തിടമ്പിലേയ്ക്ക് മൂലബിംബത്തില്‍നിന്ന് ചൈതന്യം ആവാഹിച്ചിരുന്നു. കൊടിമരച്ചുവട്ടില്‍ പഴുക്കാമണ്ഡപത്തിലിരുന്നായിരുന്നു ദീപാരാധന.പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിലുള്ള സംഘം മേളത്തിന് കൊഴുപ്പേകി.
ഏകദേശം 6.45 മണിയോടെ പുറത്തെഴുന്നള്ളിച്ചു.അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.ഭഗവാന്റെ നീരാട്ട് കഴിഞ്ഞ് ആ തീര്‍ത്ഥത്തില്‍ മുങ്ങി നിര്‍വൃതിയടയാന്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ തടിച്ചുകൂടിയിരുന്നു.ഭഗവാനെ നിറപറയും നിലവിളക്കുമായി ഭക്തര്‍ എതിരേറ്റു.ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്ത് എഴുന്നള്ളിപ്പെത്തിയപ്പോള്‍ കണ്ടിയൂര്‍ പട്ടത്ത് നമ്പീശന്റെ അവകാശികള്‍ വന്ന് പറയുന്നതിനായി മേളം നിര്‍ത്തുകയും മൂന്ന്തവണ ശംഖ് ഊതുകയും ചെയ്തു.തത്സമയം അവിടത്തെ ഇപ്പോഴത്തെ അവകാശി വന്ന് ‘സങ്കടമില്ല‘ എന്നു ബോധിപ്പിയ്ക്കുകയും, മേളം പുനരാരംഭിയ്ക്കുകയും ചെയ്തു. ശേഷം 10 മണിയോടെ ഭഗവാന് അകത്തേയ്ക്കെഴുന്നള്ളി.പിന്നെ ആറാട്ടുകടവില്‍ ഇളനീരും മഞ്ഞള്‍പ്പൊടിയും അഭിഷേകം ചെയ്തു.പാപനാശിനി സൂക്തം ജപിച്ച് തന്ത്രി രുദ്രതീര്‍ത്ഥത്തില്‍ മുങ്ങിക്കയറിയതോടെ നാരായണമന്ത്രങ്ങളാല് തീര്‍ത്ഥക്കുളവും പരിസരവും മുഖരിതമായി.
ഭഗവതിക്ഷേത്രത്തിന്റെ വാതില്മാടത്തു വച്ച് സ്വസഹോദരീ സങ്കല്പത്തിലുള്ള ദേവിയോടൊന്നിച്ച് ഭഗവാന്റെ ഉച്ചപ്പൂജ. ശേഷം പ്രദക്ഷിണം.അതിനുശേഷം കൊടിയിറങ്ങി. തിടമ്പില്‍നിന്ന് ചൈതന്യം മൂലവിഗ്രഹത്തിലേയ്ക്ക് ആവാഹിച്ചു. 25 കലശാഭിഷേകവും അത്താഴപ്പൂ ജയും തൃപ്പുകയും കഴിഞ്ഞ് നട അടച്ചതോടെ 10 ദിവസം നീണ്ടുനിന്ന മഹോത്സവചടങ്ങുകള്ക്ക് പരിസമാപ്തിയായി.

Thursday, 20 March 2014
ഗുരുവായൂർ ഉത്സവം ഒമ്പതാം ദിവസം(20-03-2014)
ഇന്ന് ഭഗവാന്റെ പള്ളിവേട്ടയായിരുന്നു.വൈകീട്ട് 6.30 മണിയോടെ ക്ഷേത്രമതില്‍ക്കകം വിട്ട് ഗ്രാമപ്രദക്ഷിണത്തിനായി ഭഗവാന് ഇറങ്ങി.നിറപറയും നിലവിളക്കും വച്ച് ദേശവാസികള്‍ ഭഗവാനെ എതിരേറ്റു. അഞ്ച് ഗജവീരന്മാരെ അണീനിരത്തിക്കൊണ്ടാണ് പള്ളിവേട്ടയുടെ ചടങ്ങുകള്‍ ആരംഭിച്ചത്. പുറത്തേയ്ക്ക് എഴുന്നള്ളിയ ഭഗവാനെ ആയിരങ്ങള്‍ നമസ്കരിച്ചു.ക്ഷേത്രം ജീവനക്കാരും നാട്ടുകാരും പറചൊരിഞ്ഞ് ഭഗവാന്റെ എഴുന്നള്ളത്തിനെ സ്വാഗതം ചെയ്തു.തങ്ങളുടെ ക്ഷേമകാര്യങ്ങള്‍ അന്വേഷിയ്ക്കാന്‍ അന്നദാനപ്രഭു വരുമ്പോള്‍ അദ്ദേഹത്തെ വരവേല്‍ക്കേണ്ടത് അവരുടെ ചുമതലയല്ലേ!
രാത്രി 9 മണിയോടെ കുളപ്രദക്ഷിണം അവസാനിപ്പിച്ച് ഭഗവാന് എത്തി.പിന്നെ നേരെ അകത്തെയ്ക്ക്.അവിടെനിന്ന് ചില ചടങ്ങുകള്‍ക്കുശേഷം പള്ളിവേട്ടയ്ക്കായി പുറത്തേയ്ക്ക്. കിഴക്കേ നടയില്‍ വലിയദീപസ്തംഭത്തിനു സമീപത്തുനിന്ന് വേട്ടയാടിക്കൊണ്ട് ഭഗവാന് അകത്തേയ്ക്ക്. കോഴി,മുതല,തവള, ഓന്ത്, ആമ തുടങ്ങിയ വേഷങ്ങളില്‍ നിരവധി ആളുകള്‍ പള്ളിവേട്ടയ്ക്കെത്തി യിരുന്നു. കഴിഞ്ഞ20 വര്‍ഷമായി ദേവസ്വം വക വേട്ടപ്പന്നിയായ ശ്രീ.മഠത്തില്‍ രാധാകൃഷ്ണന് അവസാനമാണ് കിഴക്കേ ഗോപുരം കടന്നത്.
അകത്ത് 9 പ്രദക്ഷിണത്തിനു ശേഷം പന്നിയെ വേട്ടയാടിയതായി സങ്കല്‍പ്പിച്ച് പിടിച്ച് തൂക്കി പുറത്തേയ്ക്ക് പോയതോടെപള്ളിവേട്ടയുടെ ചടങ്ങുകള്‍ക്ക് പരിസമാപ്തിയായി.പള്ളിവേട്ട കഴിഞ്ഞ് പരിക്ഷീണിതനായ ഭഗവാന് അശുദ്ധിയുള്ളതിനാല്‍ ശ്രീകോവിലില്‍ പ്രവേശിയ്ക്കില്ലെ ന്നാണ് ഐതിഹ്യം .നേരെ നംസ്കാരമണ്ഡപത്തില് വിരിച്ചിട്ടിരിയ്ക്കുന്ന ശയ്യയില്‍ ഭഗവാന് നിദ്ര കൊള്ളാന്‍ യാത്രയായി.
ഇനി നാളെ രാവിലെവരെ പരിപൂര്‍ണ്ണ നിശ്ശബ്ദതയാണ്. നാഴികമണിപോലും അടിയ്ക്കുകയില്ല. നാളെ രാവിലെ നന്ദിനിയെന്ന പശുക്കിടാവിന്റെ കരച്ചില് കേട്ടായിരിയ്ക്കും കണ്ണന് ഉണരുന്നത്. കഴിഞ്ഞ ജന്മം എന്തോ മഹാപുണ്യം ചെയ്തവളാണ് ആ പശുക്കിടാവ്. അല്ലെങ്കില്‍ കണ്ണനെ ഉണര്‍ത്താനുള്ള ഭാഗ്യം ലഭിയ്ക്കുന്നതെങ്ങനെ!!?
നാളെ ഭഗവാനെ കണി കാണിച്ച് പുരാണവായന നടത്തി ശ്രീലകത്തേയ്ക്ക് ഭഗവാനെ എഴുന്നള്ളിയ്ക്കും.അതിനുശേഷം 8 മണിയോടെയേ ദര്‍ശനം സാദ്ധ്യമാകൂ.

Wednesday, 19 March 2014
ഗുരുവായൂർ ഉത്സവം എട്ടാം ദിവസം(19-03-2014)
ഉത്സവത്തിന്റെ താന്ത്രികചടങ്ങുകളില്‍ പ്രധാനമായ ഉത്സവബലി ഇന്നു നടന്നു.ഭഗവാന്റെ മേല്‍നോട്ടത്തില്‍ സകലപരിവാരങ്ങള്ക്കും ഭൂതഗണങ്ങള്‍ക്കും പൂജാവിധികള്ക്കനുസൃതമായി നിവേദ്യം അര്‍പ്പിയ്ക്കുകയാണ് ചെയ്യുന്നത്. ‘എട്ടാംവിളക്ക്‘ എന്ന് നാട്ടുകാര്‍ വിളിയ്ക്കുന്ന ഇന്നേ ദിവസം ദേശക്കാര്ക്കുമുഴുവന് പായസവും വറുത്തുപ്പേരിയും അടക്കം സദ്യയാണ് പകര്‍ച്ച.നാളികേരവും ശര്‍ക്കരയും വേറെ നല്കി.അല്ലെങ്കിലും ഈ 10 ദിവസംഗുരുവായൂര് ദേശത്ത് ആരുംതന്നെ ഭക്ഷണത്തിന് മുട്ടുള്ളവരായി ഉണ്ടാകരുത് എന്നാണ് ഭഗവാന്റെ താല്പര്യം.
ഇന്നേ ദിവസം രാവിലെ ഭഗവാനെ 11 മണിയോടെത്തന്നെ പഴുക്കാമണ്ഡപത്തില്‍ എഴു ന്നള്ളിച്ചു വച്ചു. രാവിലെ ഒരുമണിക്കൂര്‍ മാത്രമേ ദര്‍ശന സൌകര്യംഉണ്ടായിരുന്നുള്ളൂ. ഇതറിയാതെ ദൂരസ്ഥലങ്ങളില്നിന്നെത്തിയ പലരും നിരാശരായി മടങ്ങിപ്പോകുന്നതു കാണാമായിരുന്നു.
മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ശ്രീ.എം.പി.വിനോദ് അഷ്ടപദി അവതരിപ്പിച്ചു. ശ്രീമാൻമാര്. വെട്ടിക്കവല ശശികുമാറിന്റെയും ആറന്മുള ശിവകുമാറിന്റെയും നാദസ്വരക്കച്ചേരി ഉണ്ടായിരുന്നു. ഉച്ച തിരിഞ്ഞ് 2 മണിയ്ക്കുശേഷം ശ്രീകൃഷ്ണ കോളേജ് വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.വൈകീട്ട് 6 ന് സിതാര ബാലകൃഷ്ണന്റെ നൃത്താഞ്ജലി നടന്നു. രാത്രി 7 മണിയ്ക്കു ശേഷം ശ്രീ. പ്രകാശ് ഉള്ളിയേരിയുടെയും സംഘത്തിന്റെയും സംഗീത സമന്വയം അവതരിപ്പിയ്ക്കപ്പെട്ടു.
കൃഷ്ണനാട്ടത്തിന്റെ മഹിമ വിളിച്ചറിയിച്ചുകൊണ്ട് രാത്രി പത്തിനുശേഷം കൃഷ്ണനാട്ടത്തിന്റെ തിരഞ്ഞെടുത്ത ദൃശ്യങ്ങള്‍ ഗുരുവായൂര്‍ ദേവസ്വം കലാനിലയം അവതരിപ്പിച്ചു.

Tuesday, 18 March 2014
ഗുരുവായൂർ ഉത്സവം ഏഴാം ദിവസം(18-03-2014)
ഭഗവല്‍സന്നിധി ഉത്സവത്തിന്റെ ആഹ്ലാദത്തിമിര്‍പ്പിലാണ് .ഇനിയും ഒരുപാട് ദിവസങ്ങളില്ലല്ലോ എന്ന വിഷമത്തിലായിരുന്നു ആളുകള്‍.ഭഗവാന് രാത്രി വടക്കേനടയില്‍ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിയിരുന്ന് ഭക്തരുടെ പരാതികള്‍ കേള്‍ക്കുന്നത് അനുസ്യൂതം തുടരുന്നു.ജനസഹസ്രങ്ങള്‍ കണ്ണൂനീരോടെ ഭഗവാനെ വണങ്ങാനായി, പരാതി പറയാനായി എത്തിക്കൊണ്ടിരുന്നു.
ഇന്നത്തെ പരിപാടികളില്‍ ശ്രദ്ധേയം ശ്രീ.രമേഷ് നാരായണിന്റെ കച്ചേരി, ശിവമണിയുടെ ഫ്യൂഷന്‍ തുടങ്ങിയവയായിരുന്നു.രാത്രി പ്രശസ്ത സിനിമാതാരം ശ്രീ.ദേവന് ഭഗവല്‍ ദര്‍ശനത്തിനെത്തിയിരുന്നു.അദ്ദേഹം ശ്രീവത്സം ഗസ്റ്റ് ഹൌസില്വിശ്രമിച്ചു. ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീ.ജയചന്ദ്രന് പിള്ള അദ്ദേഹത്തെ സ്വീകരിച്ചു.രാത്രി 8 മണിയോടെ നടന്ന ശിവമണിയുടെ ഫ്യൂഷന്‍ പരിപാടി ശ്രീ.ദേവന് ഉദ്ഘാടനം ചെയ്തു.അതിനുശേഷം ശ്രീ.ശിവമണി തന്റെ തനതായ ശൈലിയില്‍ ഫ്യൂഷന്‍ പരിപാടി തുടങ്ങി.ശ്രീ.രാജേഷ് മാന്‍ഡൊലിനും പ്രകാശ് ഉള്ളിയേരി കീബോര്‍ഡും വായിച്ചു.വ്യത്യസ്തതയുള്ള ഈ പരിപാടിയ്ക്ക് ശ്രോതാക്കളും കുറവായിരുന്നില്ല

Subscribe to:
Posts (Atom)