അഴീയ്ക്കല്,മനയം എന്നീ കുടുംബക്കാരും ഗുരുവായൂര്‍ ക്ഷേത്രവും തമ്മില്‍ വളരെയധികം ബന്ധപ്പെട്ടിരിയ്ക്കുന്നു. ക്ഷേത്രത്തില്‍ നിത്യവും ആവശ്യമുള്ള തിരി ഉണ്ടാക്കിക്കൊണ്ടുവരുന്നത് ഈ രണ്ട് കുടുംബക്കാരാണ്.ദീപാരാധനയ്ക്കാവശ്യമായ ദീപസ്തംഭത്തില് ഒരുക്കുന്ന തിരികള്‍ക്കു പുറമെ വിളക്കുമാടത്തില്‍ ഉപയോഗിയ്ക്കേണ്ടുന്ന ആയിരക്കണക്കിന് തിരികള്‍ ഉണ്ടാക്കുന്നതും ഇവരുടെ ചുമതലയില്‍പ്പെടും. കൂടാതെ പന്തങ്ങളും മറ്റും വേറെയും.അതില്‍ മനയം കുടുംബത്തില്‍ നിന്ന് ഈ പ്രവൃത്തി ചെയ്തുവന്നിരുന്നത് ശ്രീ. രാമകൃഷ്ണന്‍നായരാണ്.അദ്ദേഹം 06-06-2011 ന് ഭഗവല്‍സന്നിധിയില്‍ വിലയം പ്രാപിച്ചു. എല്ലാ ചിട്ടയോടും ഭഗവാനിലുള്ള പരമമായ ഭക്തിയോടും കൂടെ ഓരോ ദിവസവും അദ്ദേഹം ഈ പ്രവൃത്തി ചെയ്തുവന്നിരുന്നു. കഴിഞ്ഞ 55 വര്‍ഷമായി ഇദ്ദേഹം ഈ പ്രവൃത്തി അനുഷ്ഠിയ്ക്കുന്നു എന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ അര്‍പ്പണം എത്രമാത്രമുണ്ടെന്ന്മനസ്സിലാക്കാം.
ക്ഷേത്രത്തിലെ നിത്യനിദാന ആവശ്യങ്ങള്‍ക്കുള്ള തിരികള്‍ ഉണ്ടാക്കുന്നതിനുപുറമെ ശുദ്ധികലശച്ചടങ്ങുകള്‍ക്കാവശ്യമായ ചില പ്രത്യേക വസ്തുക്കള്‍(ഉദാ:-കാളകുത്തിയ മണ്ണ്,അഗ്നിഹോത്രവേദിയിലെ മണ്ണ് തുടങ്ങിയവ) സംഘടിപ്പിയ്ക്കുന്നതും ഈ കുടുംബക്കാരാണ്.

No comments:
Post a Comment