കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയിലായിരുന്ന കര്‍ണ്ണാടക മുഖ്യമന്ത്രി ശ്രീ.യെദ്യൂരപ്പ തിങ്കളാഴ്ച ഗുരുവായൂരപ്പനെ വണങ്ങാനെത്തി. രാവിലെ വന്ന് ശ്രീവത്സം ഗസ്റ്റ് ഹൌസില്‍ വിശ്രമിച്ച് 10 മണിയോടെ അദ്ദേഹം ഭഗവാനെ തൊഴുതു.
കര്‍ണ്ണാടക മലയാളിസമാജം പ്രസിഡണ്ട് ഗോപിനാഥ് വന്നേരി അദ്ദേഹത്തെ അനുഗമിച്ചു. മകള്‍ ഉമാദേവിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. തുലാഭാരം നടത്തി, തൊഴുതു പുറത്തുകടന്ന അദ്ദേഹം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നുകൊണ്ടിരുന്ന നാരായണീയപാരായണം കേട്ടു.അവിടെനിന്ന് അദ്ദേഹം നേരെ തൃപ്രയാര്‍ക്ക് പോയി.
രാഷ്ട്രീയകാര്യങ്ങളെക്കുറിച്ചൊന്നും സംസാരിയ്ക്കാന്‍ അദ്ദേഹം തയ്യാറായില്‌ല.കര്‍ണ്ണാടകയിലേയ്ക്കുള്ള രാത്രിയാത്രാനിരോധനം സുപ്രീംകോടതിയുടെ പരിഗണനയിലാണിരിയ്ക്കുന്നതെന്നും അതിനാല്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
No comments:
Post a Comment