ഗുരുവായൂരില്‍ ശ്രീവത്സം ഗസ്റ്റ് ഹൌസ് കോമ്പൌണ്ടില്‍ കേശവന്റെ പ്രതിമയോട് ചേര്‍ന്നുകാണുന്ന മരപ്രഭു ശില്‍പ്പത്തിന്, കനകപ്രഭാമണ്ഡലം തയ്യാറായി.ജുലായ് മാസത്തില്‍ സ്ഥാപിയ്ക്കാന്‍ ഒരുങ്ങുന്ന ഈ മണ്ഡലത്തിന് ആരോഗ്യവും സൌഖ്യവും പ്രദാനം ചെയ്യാനാകുമെന്ന് വിശ്വസിയ്ക്കപ്പെടുന്നു.
പ്രത്യേക തരം ഔഷധക്കൂട്ടുകള്‍ ഉപയോഗിച്ച് താന്ത്രികവിധിപ്രകാരമാണ് പ്രസ്തുത പ്രഭാമണ്ഡലത്തിന്റെ രൂപകല്പന. വിദഗ്ദരായ കൊത്തുപണിക്കാര്‍, മംഗലപ്പുഴ രാമചന്ദ്രന്റെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ ആറുമാസമായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ഈ പ്രഭാമണ്ഡലം തയ്യാറാകുന്നത്.ഇതില്‍നിന്ന് പ്രസരിയ്ക്കുന്ന ചൈതന്യം വളരെ ശക്തിമത്താണെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നത്.ചാലക്കുടിയിലാണ് പണികള്‍ പുരോഗമിയ്ക്കുന്നത്.

No comments:
Post a Comment