ഗുരുവായൂര്‍ ഗീതാ സദ്‌സംഘസമിതിയുടെ ആഭിമുഖ്യത്തില്‍ ഗീതാജ്ഞാനയജ്ഞം ആരംഭിച്ചു. ഇന്ന് (08-06-2011)ന് വൈകുന്നേരം 7 മണിയോടെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ യജ്ഞാചാര്യന്‍ വിദ്വാന്‍ കെ.ഭാസ്കരന്‍ നായര്‍, പരമ്പരയിലെ ആദ്യദിനത്തില്‍ ശ്രീമദ് ഭഗവദ്ഗീതയിലെ പതിനഞ്ചാം അദ്ധ്യായ (പുരുഷോത്തമയോഗം) ത്തെ ആസ്പദമാക്കി പ്രഭാഷണം തുടങ്ങിവച്ചു. തുടര്‍ന്നുള്ള ആറ് ദിവസങ്ങളില്‍ അദ്ദേഹം തന്നെ ഗീതയിലെ പതിനഞ്ചാം അദ്ധ്യായത്തെ അധികരിച്ച് പ്രഭാഷണം തുടരും. സരളമായ ഭാഷയിലുള്ള അദ്ദേഹത്തിന്റെ കഥനം ആരുടെയും കാതിന് കുളിര്‍മ നല്‍കുന്നതാണ്.
പ്രസ്തുത ചടങ്ങിന് മുന്നോടിയായി വൈകുന്നേരം നാലുമണിയോടെ രുഗ്മിണി റീജന്‍സി ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച നിരവധി പേരെ ആദരിച്ചു. അതില്‍ പ്രഥമസ്ഥാനത്തുണ്ടായിരുന്നത് സംഗീതലോകത്തെ കുലപതിയായ വി.ദക്ഷിണാമൂര്‍ത്തി സ്വാമിയായിരുന്നു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി,ഗുരുവായൂര്‍ മണികണ്ഠന്‍ ,ആര്‍ നാരായണന്‍ (ഗുരു) തുടങ്ങിയ പ്രഗത്ഭരും തുടര്‍ന്ന് ആദരിയ്ക്കപ്പെട്ടു.
വിദ്വാന്‍.ശ്രീ.ഭാസ്കരന്‍നായരുടെ ഗീതാപ്രഭാഷണത്തിനുശേഷം, അമൃത ടി.വി.ഫെയിം രാഗരത്നം.കുമാരി നന്ദിനിയും സംഘവും നടത്തിയ നാദോപാസനയും ഉണ്ടായിരുന്നു.
അടുത്ത പതിമൂന്നാം തിയതി വരെ എല്ലാ ദിവസവും രാത്രി 7 മുതല്‍ 8.30 വരെ പ്രഭാഷണ പരമ്പര അരങ്ങേറും.
No comments:
Post a Comment