ഗുരുവായൂരില്‍ ഇല്ലംനിറ ആഘോഷപൂര്‍വ്വം നടന്നു.ഇന്ന് രാവിലെ 7.15 ഓടു കൂടിത്തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. ചിങ്ങമാസത്തില്‍ കൊയ്തെടുത്ത പൊന്നിന്‍കതിര്‍ക്കുലകളുമായി പാരമ്പര്യ അവകാശികളായ അഴീയ്ക്കല്‍ ,മനയം കുടുംബക്കാര്‍ തലേ ദിവ സമേ എത്തിച്ചേര്‍ന്നിരുന്നു.അവര്‍ ഗോപുരകവാടത്തില്‍ നാക്കില വച്ച് അരിമാവണിഞ്ഞ് കതിരുകള്‍ സമര്‍പ്പിച്ചു.കീഴ്ശാന്തി വേങ്ങേരി നാരായണന്‍ നമ്പൂതിരി തീര്‍ത്ഥം തളിച്ച് ശുദ്ധമാക്കിയ തിനുശേഷം ഈ കതിര്‍ക്കറ്റകള്‍ തലയില്‍ ചുമന്ന് കീഴ്ശാന്തി കുടുംബാങ്ങളെല്ലാം കൂടി പ്രദക്ഷിണം വച്ച് ശ്രീകോവിലിനുമുമ്പില്‍ നമസ്കാര മണ്ഡപത്തില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഭഗവാന്റെ മേല്‍ശാന്തി ശ്രീമാന്‍.ഗിരീശന്‍ നമ്പൂതിരി ലക്ഷ്മീപൂജയ്ക്കുശേഷം കതിര്‍ക്കറ്റകള്‍ പട്ടില്‍പൊതിഞ്ഞ് ഭഗവാന് സമര്‍പ്പിച്ചു.അതോടെ ഭക്തിനിര്‍ഭരമായ ഇല്ലംനിറ ചടങ്ങുകള്‍ സമാപിച്ചു. അതിനുശേഷം കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. ഈ കതിരുകള്‍ വര്‍ഷം മുഴുവനും ഭവനങ്ങളില്‍ സൂക്ഷിയ്ക്കുന്നത് ഐശ്വര്യദായകമാണെന്ന് ഭക്തര്‍ കരുതുന്നു.
ചടങ്ങുകള്‍ ഭംഗിയായി നടന്നുവെങ്കിലും അഴീയ്ക്കല്‍ ,മനയം കുടുംബങ്ങളിലെ കാരണവന്‍മാരുടെ അസാന്നിദ്ധ്യം, ചടങ്ങില്‍ വളരെ പ്രകടമായിരുന്നു.ഇതിന്റെയെല്ലാം മുന്‍പന്തിയില്‍ നില്‍ക്കാ റുള്ള ഇടത്തിരിയത്തുകാവ് കോമരം അഴീയ്ക്കല്‍ ദാമോദരന്‍ നായര്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്തരിച്ചത്. മനയം കുടുംബ ത്തിലെ രാമകൃഷ്ണന്‍ നായരുടെ നിര്യാണം ഏകദേശം ഒരുമാസം മു മ്പായിരുന്നു.
ഇല്ലംനിറയോടനുബന്ധിച്ചുള്ള അടുത്ത ചടങ്ങ് തൃപ്പുത്തരിയാണ്. പുതിയതായി വിളവെടുത്ത അരി ഉപയോഗിച്ചുള്ള ഇടിച്ചുപിഴിഞ്ഞ പായസമാണ് ഇതിന്റെ പ്രധാന വിശേഷം. ഭഗവാന് നിവേദിച്ച ശേഷം ഇതും ഭക്തര്‍ക്ക് വിതരണം ചെയ്യും.ആഗസ്റ്റ് 15 നാണ് ഈ ചടങ്ങ്.പ്രസാദം ലഭിയ്ക്കാന്‍ തലേദിവസം തന്നെ ശീട്ടെടുക്കണം.
No comments:
Post a Comment