സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നതിന് പ്രത്യേക നിബന്ധനകള്‍ നിലവിലിരിയ്ക്കെ, ഗുരുവായൂരില്‍ ദേശീയപതാകയെ വ്യക്തമായ രീതിയില്‍ അപമാനിയ്ക്കുന്ന ദൃശ്യങ്ങള്‍ കാണപ്പെട്ടു. പടിഞ്ഞാറേനട ജംങ്ഷനു സമീപം പഴയ ഗുരുവായൂര്‍ ടൌണ്‍ഷിപ്പ് റസ്റ്റ് ഹൌസിനു മുന്‍പിലുള്ള ഓട്ടോസ്റ്റാന്റില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ക്കു താഴെയായി ദേശീയ പതാക കെട്ടിയിരിയ്ക്കുന്നത് കാണാമായിരുന്നു.അധികാരികളില്‍ ആരുടെയും ശ്രദ്ധയില്‍ ഇത് പെടാതിരുന്നത് എങ്ങനെ എന്നത് അതിശയകരം തന്നെ...!!
ദേശീയപതാകയോട് തികഞ്ഞ അനാദരവ് പ്രകടിപ്പിയ്ക്കുന്ന രീതിയിലുള്ള ഈ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണ്.
No comments:
Post a Comment