Monday, 5 September 2011

ഗുരുവായൂരില്‍ ഞായറാഴ്ച 219 വിവാഹങ്ങള്‍


കണ്ണനുമുമ്പില്‍ താലിചാര്‍ത്തി ദീര്‍ഘമംഗല്യവും സന്തോഷപൂര്‍ണ്ണ ജീവിതവും ആഗ്രഹിച്ച് ഞായറാഴ്ച ഗുരുപവനപുരിയില്‍ എത്തിയവര്‍ നിരവധി. ഔട്ടര്‍ റിങ്ങ് റോഡിലും ഇന്നര്‍ റിങ്ങ് റോഡിലും വാഹനങ്ങളുടെ പ്രളയമായിരുന്നു.രണ്ട് കല്യാണമണ്ഡപങ്ങള്‍ ഉണ്ടായിരുന്നിട്ടും വധൂവരന്മാരുടെ ക്യൂ  ദൃശ്യമായിരുന്നു. കിഴക്കേ ദീപസ്തംഭത്തിനു മുമ്പില്‍നിന്ന് ദേവസ്വം ബുക്‍സ്റ്റാള്‍ വരെയുള്ള സ്ഥലം ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. അതിനൊപ്പം ഓണാവസരം കൂടിയായതിനാല്‍ തിരക്ക് കൂടുതലായി.

No comments:

Post a Comment