ഉത്രാട ദിനമായ വ്യാഴാഴ്ച അനേകര്‍ ഭഗവാനെ വണങ്ങാണും കാഴ്ചക്കുല സമര്‍പ്പണവുമായി എത്തി.ക്യൂ കോംപ്ലക്സില്‍ നീണ്ട നിരയൊന്നും ദൃശ്യമായിരുന്നില്ലെങ്കിലുംക്ഷേത്രത്തിനകത്ത് നല്ല തിരക്കുതന്നെയാണ് അനുഭവപ്പെട്ടത്.
രാവിലെ 7 മണിയ്ക്കുശേഷം മേല്‍ശാന്തിയാണ് ആദ്യമായി ഭഗവാന് കാഴ്ചക്കുല സമര്‍പ്പണം നടത്തിയത്.തുടര്‍ന്ന് ദേവസ്വം അഡ്മിനിസ്റ്റ്ട്രേറ്റര്‍ ,ദേവസ്വം ചെയര്‍മാന്‍ തുടങ്ങിയവര്‍ നേന്ത്രക്കുലകള്‍ സമര്‍പ്പിച്ചു. ഭക്തരില്‍ മന്ത്രി,ശ്രീ.സി.എന്‍.ബാലകൃഷ്ണന്‍,കെ.പി.എ.സി.ലളിത എന്നിവരും ഉണ്ടായിരുന്നു.
12മണിയോടുകൂടി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന്റെ പടിഞ്ഞാറുഭാഗത്ത് കഴ്ചക്കുലകളുടെ ലേലവും നടന്നിരുന്നു.
No comments:
Post a Comment