Monday, 5 September 2011

മരപ്രഭു ശില്പത്തിന് കനകപ്രഭാമണ്ഡലം സമര്‍പ്പിച്ചു.


അനേകനാളത്തെ പരിശ്രമഫലമായി തയ്യാറായ കനക പ്രഭാമണ്ഡലം ഞായറാഴ്ച മരപ്രഭുശില്പത്തില്‍ ചാര്‍ത്തി. രാവിലെ ഗണപതിഹോമം നടന്നു.തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട്  സമര്‍പ്പണച്ചടങ്ങിന് തിരിതെളിച്ചു. മന്ത്രോച്ചാരണ ങ്ങളോടെ പ്രത്യേകമായി പൂജിച്ച് വെള്ളികുംഭത്തില്‍ സൂക്ഷിച്ച  നെയ്യ്, പ്രഭാമണ്ഡലത്തിന് മുകളില്‍ കൊണ്ടുപോയാണ് അഭിഷേ കം നടത്തിയത്. തുടര്‍ന്ന് പാലഭിഷേകവും പനിനീരഭിഷേകവും പുഷ്പവൃഷ്ടിയും നടന്നു.  1001 ലിറ്റര്‍ പാലുകൊണ്ടായിരുന്നു അഭിഷേകം നടത്തിയത്.

വ്യത്യസ്തങ്ങളായ ഔഷധക്കൂട്ടുകളും മറ്റു മന്ത്രപൂരിത പുണ്യവസ്തു ക്കളും കൊണ്ട് നിറച്ച ഈ പ്രഭാമണ്ഡലം ചൈതന്യം പ്രസരി പ്പിയ്ക്കുമെന്നാണ് വിശ്വാസം. ഉരുക്കിലും പിച്ചളയിലുമാണ് പ്രഭാമണ്ഡലം തയ്യാറാക്കിയിട്ടുള്ളത്. പത്തനംതിട്ട, മാന്നാര്‍ വിശ്വകര്‍മ ഹാന്‍റിക്രാഫ്റ്റ് ഉടമ എം.വി.ഗണേശ് ആചാരിയും 20 സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രഭാമണ്ഡലം നിര്‍മിച്ചത്.

No comments:

Post a Comment