പൂരാട ദിനത്തിലെ പൂക്കളം വളരെ മനോഹരമായിരുന്നു. വേണുഗോപാലനായിരുന്നു പ്രതിപാദ്യം. നല്ല മിഴിവോടുകൂടി ത്തന്നെയാണ് ഈ രൂപങ്ങള്‍ വരയ്ക്കപ്പെട്ടിരിക്കുന്നത്. പശുക്കിടാവിനെയും മനോഹരമായി അവതരിപ്പിച്ചിരുന്നു.
വെള്ളപ്പൂക്കള്‍ കൊണ്ടാണ് പശുക്കിടാവിനെ അവതരിപ്പിച്ചത്. സുബ്രഹ്മണ്യന്റെ മയിലിനെ, മൂലം നാളില്‍ വരച്ചപ്പോള്‍ യഥാര്‍ത്ഥ പീലികളാണ് അതിന്റെ വാലില്‍ ഉപയോഗിച്ചത്. എന്നാല്‍ ഇവിടെ കൃഷ്ണന്റെ തലയിലെ പീലി വളരെ മനോഹരമായി പൂക്കള്‍ ഉപയോഗിച്ചാണ് ഉണ്ടാക്കിയെടുത്തത്.
No comments:
Post a Comment