ഭാഗവതോത്തമന്‍ ആഞ്ഞം കൃഷ്ണന്‍ നമ്പൂതിരി(77) വയസ്സ് ദിവംഗതനായി.ഇന്ന് രാവിലെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൌതികശരീരം വൈകീട്ട് നാരായണാലയത്തില്‍ പൊതുദര്‍ശനത്തിന് വച്ചു.നാളെ രാവിലെ പട്ടാമ്പിയിലെ ആഞ്ഞത്തുമനയില്‍ സംസ്കാരം നടക്കും.
1934 മെയ് 31ന് പട്ടാമ്പിയ്ക്കടുത്ത മരുതൂരില്‍ ജനിച്ച അദ്ദേഹം വേദശാസ്ത്രങ്ങളെല്ലാം ചെറുപ്പത്തില്‍ത്തന്നെ അഭ്യസിച്ചു. ജ്യേഷ്ഠനെപ്പോലെ അദ്ദേഹത്തെയും ഭഗവാന്‍ ഗുരുവായൂരില്‍ത്ത ന്നെ കഴിയാന്‍ അനുവദിച്ചു. ജ്യേഷ്ഠന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരിയുടെ കൂടെ ഭാഗവത സപ്താഹങ്ങള്‍ക്ക് അനവധി തവണ പോയിട്ടുണ്ടെങ്കിലും 1978 ലാണ് ആദ്യമായി തനിയെ ഭാഗവതസപ്താഹയജ്ഞം ക്ഷേത്രം കൂത്തമ്പലത്തില്‍ വച്ച് നടത്തുന്നത്. അതും ജ്യേഷ്ഠന്റെ നിര്‍ദ്ദേശപ്രകാരം.
കേരളത്തില്‍ മാത്രമല്ല,ഭാരതത്തിലുടനീളവും ലോകത്തിന്റെ പല ഭാഗങ്ങളിലും ഭാഗവത സപ്താഹ യജ്ഞം നടത്താനുള്ള ഭാഗ്യം അദ്ദേഹത്തിന് സിദ്ധിച്ചു.ഭക്തശിരോമണിയായ അദ്ദേഹത്തിന്റെ ആത്മാവ് ഭഗവദ്പദത്തില്‍ സായൂജ്യം പ്രാപിച്ചു എന്ന് കണക്കാക്കാവുന്നതാണ്.
No comments:
Post a Comment